Advertisement
Mollywood
പത്മരാജന് ഇല്ലാതെ പോയതും ആഷിഖ് അബുപെട്ടുപോയതുമായ സംഗതിയാണ് പൊളിറ്റിക്കല്‍ കറക്ട്‌നസ്; മായാനദിയെ കുറിച്ച് സനല്‍ കുമാര്‍ ശശിധരന്‍
എഡിറ്റര്‍
2017 Dec 25, 03:21 pm
Monday, 25th December 2017, 8:51 pm

 

കോഴിക്കോട്: ആഷിഖ് അബുവിന്റെ മായാനദിയെ പ്രശംസിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത്. മായനദിയെ മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കലി വിജിലന്റ് സിനിമ എന്നു വിളക്കാനാണ് തനിക്ക് തോന്നുന്നതെന്നും ഇന്നത്തെ മലയാളി മാസ്മനസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സസൂഷ്മം കൊത്തിയെടുത്ത സിനിമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിനിമ എന്ന നിലയില്‍ പത്മരാജന്റെ തൂവാനതുമ്പിക്ക് താഴെയും പ്രിയദര്‍ശന്റെ ചിത്രത്തിന് മുകളിലുമാണ് മായാനദിയുടെ സ്ഥാനമെന്നും അങ്ങിനെ പറയാനാണ് തോന്നുന്നതെന്നും സനല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

പക്ഷെ വാണിജ്യ സിനിമ എന്ന കലാരൂപം പുരുഷാരത്തെ എങ്ങനെയൊക്കെ വാര്‍ത്തെടുക്കാന്‍ കെല്പുള്ളതാണ് എന്ന ഉറച്ച ധാരണയുടെയും തങ്ങള്‍ അത്തരം ഒരു വാര്‍ത്തെടുക്കല്‍ നടത്തുമ്പോള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത രീതിയില്‍ നടത്തില്ല എന്ന ഉത്തമ ബോധ്യത്തിന്റെയും അടിസ്ഥാനത്തില്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും എത്തിചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നാം ഇപ്പോള്‍ കാണുന്ന ഈ മനോജ്ജ്ഞ സിനിമ ഉണ്ടായിട്ടുള്ളതെന്ന് കരുതുന്നു എന്നും ആഷിഖ് വ്യക്തമാക്കി.

എന്നാല്‍ ഇത്രയ്ക്ക് പൊളിറ്റിക്കല്‍ കറക്റ്റിനസിന്റെ ആവശ്യമുണ്ടോ എന്നും സനല്‍ കുമാര്‍ ചോദിക്കുന്നു ഈ സിനിമ മലയാള വാണിജ്യ സിനിമയ്ക്കു അവശ്യ സിനിമയാണ്. തിയേറ്ററില്‍ പോയി കണ്ടില്ലെങ്കില്‍… നഷ്ടം അയാള്‍ക്കല്ല കേരളമേ നിനക്കാണെന്നും തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം,