| Sunday, 19th February 2017, 12:33 pm

ആണത്തം ആണുങ്ങളോട് കളിക്കെടാ ഇതൊക്കെ തന്നെയാണ് ആ വിഷവിത്തുകള്‍: മേജര്‍ രവിയോട് സനല്‍കുമാര്‍ ശശിധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഭീഷണിയുമായെത്തിയ സംവിധായകന്‍ മേജര്‍ രവിയെ പരോക്ഷമായി വിമര്‍ശിച്ച് സനല്‍കുമാര്‍ ശശിധരന്‍.

ആണത്തം, തന്തക്ക് പിറക്കല്‍, ആണുങ്ങളോട് കളിക്കെടാ എന്നിങ്ങനെയുള്ള പ്രസ്താവനകള്‍ തന്നെയാണ് വിഷച്ചെടിയുടെ വിത്തുകളെന്നും അതിനെതിരെയാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ നിങ്ങള്‍ വാരിവിതച്ചുകൊണ്ടിരിക്കുന്ന ആ വിത്തുകൂട തന്നെ ആദ്യം വലിച്ചെറിയണമെന്നും സനല്‍കുമാര്‍ ശശിധരന്‍ ആവശ്യപ്പെടുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.


Also Read: ഈ ക്രൂരത ചെയ്തവരോട് ഒന്നേ പറയാനുള്ളൂ, തോല്‍വി നിങ്ങളുടേതാണ്, അവള്‍ തോറ്റുകൊടുക്കാതെ നില്‍ക്കും, എക്കാലവും: ഇന്നസെന്റ് 


“മാര്‍ട്ടിന്‍, പള്‍സര്‍ സുനി… നീയൊക്കെ ആണ്‍പിള്ളേരോടു കളിക്കേണ്ട. പൊലീസ് പിടികൂടുന്നതിനു മുമ്പ് ആണ്‍പിള്ളേരുടെ കയ്യില്‍ പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോടാ. ഇതൊരു ചങ്കൂറ്റമുള്ള പട്ടാളക്കാരനാ പറയുന്നത്… ഇനി നീയൊന്നും ഞങ്ങളെ അമ്മ പെങ്ങന്മാരെ നോക്കാന്‍ പോലും ധൈര്യപ്പെടില്ലാ…” എന്നായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് മേജര്‍ രവി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. ഇതിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് സനല്‍കുമാര്‍ ശശിധരന്‍ രംഗത്തെത്തിയിരിക്കുന്നത്.


Must Read: ഡ്രൈവര്‍ സുനി മുമ്പ് മറ്റൊരു നടിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു: അന്ന് പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ല: വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് സുരേഷ് കുമാര്‍


സനല്‍കുമാര്‍ ശശിധരന്റെ പോസ്റ്റ്:

സുഹൃത്തേ “ആണത്തം” “തന്തക്ക് പിറക്കല്‍” “ആണുങ്ങളോട് കളിക്കെടാ” ഒക്കെത്തന്നെയാണ് ആ വിഷച്ചെടിയുടെ വിത്തുകള്‍. അതിനെതിരെയാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ നിങ്ങള്‍ വാരിവിതച്ചുകൊണ്ടിരിക്കുന്ന ആ വിത്തുകൂട ആദ്യം വലിച്ചെറിയുക. ഒരുകൈകൊണ്ട് അറുക്കുകയും മറുകൈകൊണ്ട് വിതയ്ക്കുകയും ചെയ്യാതിരിക്കുക.

Latest Stories

We use cookies to give you the best possible experience. Learn more