ഐ.എ.എസ് വെള്ളപൂശിയ ശവക്കല്ലറ; ദലിതര്‍ ദ്രോഹിക്കപ്പെടുന്നു: സനല്‍ കുമാര്‍ ഐ.എ.എസ്
Daily News
ഐ.എ.എസ് വെള്ളപൂശിയ ശവക്കല്ലറ; ദലിതര്‍ ദ്രോഹിക്കപ്പെടുന്നു: സനല്‍ കുമാര്‍ ഐ.എ.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st June 2014, 12:43 pm

ഐ.എ.എസില്‍ രണ്ട് വിഭാഗമാണുള്ളത്. ദലിതരും സവര്‍ണ്ണ മുന്നോക്ക വിഭാഗങ്ങളും. 1950 മുതല്‍ ഭരണഘടനാപരമായി നിര്‍ബന്ധമുള്ളതുകൊണ്ട് ദലിതര്‍ക്ക് ഐ.എ.എസില്‍ എത്താനായി. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട നടപ്പിലാക്കിയതിന് ശേഷമേ മുസ്‌ലിം-പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക ഐ.എ.എസില്‍ എത്താനായിട്ടുള്ളു.നിലവിലെ ഈ അവസ്ഥ ഐ.എ.എസില്‍ സവര്‍ണ്ണ മുന്നോക്ക ക്രൈസ്തവ വിഭാഗങ്ങളുടെ അപ്രമാദിതത്തിന് കാരണമാവുന്നു.


dooltalk[] തിരുവനന്തപുരം: ഐ.എ.എസില്‍ പട്ടികജാതി, പട്ടിക വര്‍ഗ ഉദ്യോഗസ്ഥര്‍ വ്യാപകമായ രീതിയീല്‍ ദ്രോഹിക്കപ്പെടുന്നുവെന്ന് സര്‍ക്കാര്‍ മുന്‍ സെക്രട്ടറി പി.സി സനല്‍കുമാര്‍ ഐ.എ.എസ്. കേരളത്തില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ട എട്ട് ഐ.എ.എസ് ഉദ്യോഗസ്ഥന്‍മാരും ദലിതരായത് യാദൃശ്ചികമല്ലെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പുറത്താക്കപ്പെട്ട എട്ട് പേരില്‍ രണ്ട് പേര്‍ ജില്ലാ കളക്ടറായിരിക്കുമ്പോഴാണ് നടപടിയ്ക്ക ഇരയായത്. എം.വി മാധവന്‍, ജെ.സുധാകരന്‍, സുരേഷ് കുമാര്‍, ടിക്കാറാം വീണ, ടി.ജെ മാത്യു, ഭാസ്‌കരന്‍ തുടങ്ങി നടപടിയ്ക്ക് വിധേയരായ എട്ട് ഐ.എ.എസ് ഓഫീസര്‍മാരും ദലിതരാണ്. എന്നാല്‍ ലക്ഷക്കണക്കിന് രൂപയുടെ കൈക്കൂലി ആരോപണത്തിന് വിധേയനായ പത്തനംതിട്ട എസ്.പിയായിരുന്ന രാഹുല്‍ ആര്‍.നായരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുക പോലും ചെയ്തിട്ടില്ല.

താന്‍ സര്‍വീസ് കാലയളവില്‍ ഐ.എ.എസിലെ സവര്‍ണ ലോബിയുടെ പരീക്ഷണ വസ്തുവായിരുന്നു. പട്ടികജാതിക്കാരായ ഐ.എ.എസുകാര്‍ സവര്‍ണ ലോബിയുടെ പീഡനങ്ങള്‍ക്ക് ഇരയാവുകയാണ്.

ഐ.എ.എസില്‍ രണ്ട് വിഭാഗമാണുള്ളത്. ദലിതരും സവര്‍ണ്ണ മുന്നോക്ക വിഭാഗങ്ങളും. 1950 മുതല്‍ ഭരണഘടനാപരമായി നിര്‍ബന്ധമുള്ളതുകൊണ്ട് ദലിതര്‍ക്ക് ഐ.എ.എസില്‍ എത്താനായി. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട നടപ്പിലാക്കിയതിന് ശേഷമേ മുസ്‌ലിം-പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക ഐ.എ.എസില്‍ എത്താനായിട്ടുള്ളു.

നിലവിലെ ഈ അവസ്ഥ ഐ.എ.എസില്‍ സവര്‍ണ്ണ മുന്നോക്ക ക്രൈസ്തവ വിഭാഗങ്ങളുടെ അപ്രമാദിതത്തിന് കാരണമാവുന്നു. ഐ.എ.എസ് അസോസിയേഷന്‍ വെള്ള പൂശിയ ശവക്കല്ലറയാണ്. അതുകൊണ്ട് ദുര്‍ഗന്ധം പുറത്തുള്ളവര്‍ അറിയാത്തതാണ്- അദ്ദേഹം പറയുന്നു.

bharat-bhushan[] അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ തനിക്കെതിരെ ഭരത് ഭൂഷന്റെ നേതൃത്വത്തില്‍ അച്ചടക്ക നടപടിയെടുത്തു. ഇത്തരമൊരു ക്ഷണം കിട്ടിയ ഉടനെ തന്നെ പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷണുമായി യാത്രാ അനുമതി കാര്യം ചര്‍ച്ച ചെയ്തിരുന്നു.
അനുമതി ലഭിക്കുമോ ഇല്ലയോ എന്ന് പറയാന്‍ താന്‍ കണിയാനൊന്നുമല്ലെന്നായിരുന്നു ഭരത് ഭൂഷണ്‍ നല്‍കിയ മറുപടി.

തന്റെ അനുമതിയ്ക്കായുള്ള അപേക്ഷകളില്‍ ഭരത് ഭൂഷന്റെ നേതൃത്വത്തിലുള്ള വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്നാണ്‌ തന്റെ പേരില്‍ നടപടിയെടുത്ത് ജീവിതം തകര്‍ത്തത്- അദ്ദേഹം ആരോപിച്ചു. ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്തിയ ഭരത് ഭൂഷന്റെ പകയുടെ ഫലമായി ഒരു വിദേശയാത്രയുടെ പേരില്‍ തന്റെ മൂന്ന പ്രൊമോഷനുകളാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

2004ല്‍ സനല്‍ കുമാറിന്റെ കളക്ടര്‍ കഥ എഴുതുകയാണ് എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. 2500ഓളം നാടകം വേദികളിലായി അദ്ദേഹം മലയാളികള്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്.

ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമി ഭരത് ഭൂഷനെതിരെ ആരോപണമുന്നയിച്ച് കത്ത് നല്‍കിയത് അസോസിയേഷനില്‍ വിവാദമയിന് പിറകെയാണ് ഭരത് ഭൂഷനെതിരെ വീണ്ടും ആരോപണമുയര്‍ന്നിരിക്കുന്നത്.