ക്രിസ്ത്യന്‍ മതമൗലികവാദികള്‍ നാടുകടത്തിയ സനല്‍ ഇടമറുകിന് പറയാനുള്ളത് എന്ത്
Daily News
ക്രിസ്ത്യന്‍ മതമൗലികവാദികള്‍ നാടുകടത്തിയ സനല്‍ ഇടമറുകിന് പറയാനുള്ളത് എന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th July 2016, 10:50 am

ബംഗളുരു: ക്രിസ്ത്യന്‍ മതമൗലികവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്ന പ്രശസ്ത യുക്തിവാദിയും ശാസ്ത്ര പ്രചാരകനുമായ സനല്‍ ഇടമറുകുമായി സംവദിക്കാന്‍ വായനക്കാര്‍ക്ക് അവസരം. ഫ്രീതിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് ഇതിനായി അവസരമൊരുക്കുന്നത്.

യുക്തിവാദം കൈകാര്യം ചെയ്യുന്ന ഏതൊരു വിഷയത്തെക്കുറിച്ചും വായനക്കാര്‍ക്ക് അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കാം. ജൂലൈ 30ന് ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉള്ള ത്രെഡ് ഫ്രീതിങ്കേഴ്‌സ് എന്ന ഗ്രൂപ്പില്‍ ലഭ്യമാകും. തുടര്‍ന്ന് വായനക്കാര്‍ക്ക് ഓഗസ്റ്റ് 4 വൈകീട്ട് 4 മണി വരെ ചോദ്യങ്ങള്‍ ചോദിക്കാം.

ജൂലൈ 31 രാവിലെ മുതല്‍ സനല്‍ ഇടമറുക് ഉത്തരങ്ങള്‍ പറഞ്ഞു തുടങ്ങും. തുടര്‍ന്ന് ഓഗസ്റ്റ് 5, 6 തിയതികളിലായി അദ്ദേഹം പൂര്‍ണ്ണമായും ഉത്തരങ്ങള്‍ പറഞ്ഞു തീര്‍ക്കും. സനല്‍ ഇടമറുകിന്റെ യുക്തിവാദ മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍, അദ്ദേഹം നേരിടുന്ന വെല്ലുവിളികള്‍, ക്രിസ്ത്യന്‍ മത ഭീകരത, യുക്തിവാദം, സ്വാതന്ത്രചിന്ത എന്നിവ നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെല്ലാം ചോദ്യങ്ങള്‍ക്ക് വിഷയമാകാം.

ഇന്ത്യന്‍ യുക്തിവാദി സംഘത്തിന്റെ പ്രസിഡന്റും റാഷണലിസ്റ്റ് ഇന്റര്‍നാഷണലിന്റെ സ്ഥാപക പ്രസിഡന്റമായ സനല്‍ ഇടമറുക് രണ്ട് വര്‍ഷത്തോളമായി ഫിന്‍ലാന്റില്‍ നിര്‍ബന്ധിത പ്രവാസത്തിലാണ്. ഇന്ത്യയില്‍ തനിക്കെതിരെ മതനിന്ദയ്ക്ക് കേസ് നിലവിലുള്ളതിനാലാണ് സനല്‍ ഇടമറുകിന് നിര്‍ബന്ധിത പ്രവാസജീവിതം അനുഭവിക്കേണ്ടി വരുന്നത്.

മുംബൈയിലെ  ക്രിസ്തൃന്‍ പളളിയില്‍ പ്രതിമയുടെ കാലില്‍ നിന്നും ഒഴുകുന്ന  ജലം  തൊട്ടടുത്ത അഴുക്ക് ചാലില്‍ നിന്നുമാണന്ന്  സനല്‍ ഇടമറുക് തെളിയിച്ച ദിവ്യാത്ഭുതഅനാവരണ പരിപാടിക്ക് ശേഷം  പതിനേഴോളം പരാതികള്‍ പല പോലീസ് സ്‌ററേഷനുകളില്‍  സമര്‍പ്പിക്കപ്പെട്ടിരുന്നു.

പരാതികളെല്ലാം ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ, ഇന്ത്യന്‍ പീനല്‍കോഡിലെ അധികം ആരും ഉപയോഗിക്കാത്ത മതനിന്ദാ 295 അ വകുപ്പ്  ആയിരുന്നു.  വാറണ്ട് കൂടാതെ അറസ്‌ററ് ചെയ്യുവാനും വിചാരണകൂടാതെ തടവില്‍ പാര്‍പ്പിക്കുവാനും കഴിയുന്ന നിയമം.

അതിന് മുന്‍പ്  ടെലിവിഷന്‍ ചാനലൊന്നില്‍  ഉത്തരേന്ത്യന്‍ തന്ത്രിമാര്‍ നടത്തിയ ലൈവ് ശത്രുസംഹാരപൂജയെ തോല്പിച്ച്  ഉത്തരേന്ത്യന്‍ ലോബിയുടെ കണ്ണിലെ കരടായി മാറിയിരുന്നു സനല്‍ ഇടമറുക്.

ഗ്രാമാന്തരങ്ങളില്‍ പോലും ആ പരിപാടി എത്തിയത്  പ്രഭാവശാലികളായ മഹാ താന്ത്രികര്‍ക്ക് കനത്ത അടിയായിരുന്നു. ടെലിവിഷന്‍ പരിപാടി നടക്കുമ്പോള്‍ തന്നെ പല വധശ്രമങ്ങളും ഉണ്ടായിട്ടുണ്ട്  എന്ന്  സനല്‍ പറഞിട്ടുണ്ട്.  ഈ കേസിന് ശേഷം മൂന്നുമാസം കൂടി അദ്ദേഹം ഇന്ത്യയില്‍ ഉണ്ടായിരുന്നു. അതിന് ശേഷമാണ്  സംശാസ്പദമായി നാടുവിട്ടത്.

തൊടുപുഴയില്‍  യുക്തിവാദരംഗത്തെ പണ്ഡിതനും, പത്രപ്രവര്‍ത്തകനും ആയ ഇടമറുക് സോളി  ദംബതികളുടെ മകനായി 1955 ല്‍ ജനനം. 1977 ല്‍ പൊളിക്റ്റിക്‌സില്‍ ഒന്നാം ക്‌ളാസോടെ എം.എ.ബിരുദം നേടി.  ന്യുദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്നും എം.ഫില്‍ ബിരുദം നേടി.

അവിടെത്തന്നെ ഡോക്ടറേററിന് ഗവേഷണം നടത്തികൊണ്ടിരിക്കെ  അന്തര്‍ദേശീയ സംഘടനയായ ആഫ്രോ റൂറല്‍ റികണ്‍സ്ട്രക്ഷന്‍  ഓര്‍ഗനൈസേഷനില്‍ ഉദ്യോഗം സ്വകരിച്ചു. സംസ്‌കൃതപണ്ഡിതനായ ഇ.പി.പിഷാരടിയുടെ കീഴില്‍  സംസ്‌കൃതം അഭ്യസിച്ച സനല്‍ ജേര്‍ണലിസത്തില്‍ ഡിപ്‌ളോമയും നേടിയിട്ടുണ്ട്.

ഇംഗര്‍സോള്‍, ഡാര്‍വിന്‍ ഫ്രോയിഡ്, വിന്‍വുഡ് റീഡ്, ഹെവിസ് ഹെന്ട്രി മോര്‍ഗണ്‍,  ജോസഫ് ലെവിസ് തുടങിയ വിശ്വപ്രസിദ്ധഗ്രന്ഥകാരന്‍മാരുടെ കൃതികള്‍  ആദൃമായി  മലയാളത്തില്‍ പ്രസിദ്ധീകരിച്ചു.

എല്ലാ ഭൂഖണ്ഡങളിലും പ്രഭാഷണങള്‍ നടത്തിയിട്ടുളള സനലിന്റെ ലേഖനങ്ങളുടെ പരിഭാക്ഷ  മുപ്പത്തിരണ്ട് ഭാക്ഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.  വേദങ്ങള്‍ ഒരു വിമര്‍ശന പഠനം, ദിവ്യാത്ഭുതകാര്‍ക്കെതിരെ വെല്ലുവിളി, ഗണപതി രാഷ്ട്രീയം, പുത്രികാമേഷ്ടി, യൂറോപ്യന്‍ വസന്തം, സന്മാര്‍ഗ്ഗനിഷ്ഠന്റെ ഇക്കിളികള്‍  തുടങി ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

ഇന്ത്യന്‍ യുക്തിവാദി സംഘം,  റാഷണലിസ്‌ററ് ഇന്റര്‍നാഷണല്‍ എന്നിവയുടെ പ്രസിഡന്റും ആണ് സനല്‍ ഇടമറുക്.  കൂടാതെ റാഷണലിസ്‌ററ്  അസോസിയേഷന്‍ ഓഫ് ബ്രിട്ടന്റെ ഹോണറി അസോസിയേററും ആണ്. അമര്‍തൃാസെന്‍ മാത്രമാണ്  ഏഷ്യയില്‍ നിന്നും ആ സ്ഥാനത്ത്  എത്തിയിട്ടുളള ഒരേ ഒരാള്‍. ബര്‍ട്രാന്റ് റസല്‍,  ആല്‍ബര്‍ട്ട് ഐസ്‌ററീന്‍, ഫ്രാന്‌സിസ് ക്രിക്ക്, സിഗമണ്ട് ഫ്രോയിഡ് എന്നവരാണ് അതിന് മുന്പ് ആ സ്ഥാനം അലന്കരിച്ചിട്ടുളളവര്‍.

ഏതായാലും,  ഇന്ത്യന്‍ കാലഹരണപ്പെട്ട നിയമങളെക്കുറിച്ചും ,  ശാസ്ത്രപരമായ സത്യം തെളിയിക്കുന്നതിലെ മതനിന്ദയും ,വാദവിവാദങളും  ഒക്കെ  കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയാ ലോകം.