വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ എക്കാലത്തെയും മികച്ച നായികമാരിലൊരാളാണ് സംയുക്ത വര്‍മ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ സംയുക്ത, അതേ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
നടന്‍ ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമാഭിനയരംഗത്തുനിന്ന് വിട്ടുനിന്നെങ്കിലും പരസ്യ ചിത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലൂടെയും മറ്റും സജീവമാണ് താരം. സിനിമയിലേക്കുള്ള സംയുക്തയുടെ തിരിച്ചുവരവിനെക്കുരിച്ചും പ്രേക്ഷകര്‍ ചോദിക്കാറുണ്ട്.
സംയുക്ത യോഗ ചെയ്യുന്നതിന്റെ ഫോട്ടോകളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ജീവിതത്തിലെ ചിട്ടകളെക്കുറിച്ചും ഡിസിപ്ലിനുകളെക്കുറിച്ചും തന്റെ യോഗാ പരിശീലനത്തെക്കുറിച്ചും സംസാരിക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത.
യോഗ പ്രാക്ടീസിന് വേണ്ടിയുള്ള തന്റെ ചിട്ടകള്‍ കാണുമ്പോള്‍ ബിജു മേനോന്‍ പറയാറുള്ള രസകരമായ കമന്റുകളെക്കുറിച്ചും സംയുക്ത സംസാരിക്കുന്നുണ്ട്.
”എനിക്ക് അങ്ങനെ വലിയ ഡിസിപ്ലിന്‍ ഒന്നുമില്ല. ഞാന്‍ ഡിസിപ്ലിന്‍ വെക്കുന്നത് എന്തിനാണെന്ന് വെച്ചാല്‍, ഇടയ്ക്ക് ഇത് മുഴുവന്‍ ബ്രേക്ക് ചെയ്യണം, അതിന് വേണ്ടിയാണ് ഇടയ്ക്ക് ഡിസിപ്ലിനാകുന്നത്.
വളരെ ഡിസിപ്ലിന്‍ഡായി ഒരാഴ്ച പോയ്ക്കഴിഞ്ഞ് ശനിയാഴ്ചയും ഞായറാഴ്ചയുമാകുമ്പോള്‍ കംപ്ലീറ്റ് കുളംകുത്തണം, അതാണതിന്റെ രസം. അങ്ങനെയായത് കൊണ്ട് ആ ഡിസിപ്ലിന് ഒരു രസമുണ്ട്.
പിന്നെ ബിജുവേട്ടന്‍ ഉണ്ടെങ്കില്‍ എനിക്കും ഒന്നും പറ്റാറില്ല. ലേറ്റ് ആയി വരും, ഭക്ഷണം ലേറ്റാണ്, പിന്നെ അതുകഴിഞ്ഞ് ഏതെങ്കിലും സിനിമ കാണും, എല്ലാം ഒരുപാട് ലേറ്റാകും.
ബിജുവേട്ടന്‍ വളരെ റിലാക്‌സ്ഡ് ആയുള്ള ഒരു മോഡിലാണ്. അത് പക്ഷെ നല്ലതുമാണ്. കുറേ ഡിസിപ്ലിനായാല്‍ കുറേ ദിവസം കഴിഞ്ഞാല്‍ ഭയങ്കര ബോറഡിയാ.
ക്ലാസും പ്രാക്ടീസും നടക്കുന്ന സമയത്ത് എനിക്ക് രാവിലെ 5:45 ആകുമ്പോഴേക്ക് റെഡിയാകണം, നാല് മണി ആകുമ്പോഴേക്ക് എണീക്കേണ്ടി വരും. ഇത് പ്രാക്ടാസ് ചെയ്യാനുള്ള ഇഷ്ടം കൊണ്ടാണ് ഞാന്‍ എണീക്കുന്നത്, പിന്നെ വേറൊന്നും ചെയ്യാനുമില്ല.
രാവിലെ നാലുമണിക്ക് എണീക്കുമ്പോള്‍ ബിജുവേട്ടന്‍ പറയും, നിനക്ക് തലയ്ക്ക് വട്ടുണ്ടോ ചിന്നൂ, കിടന്നുറങ്ങിക്കൂടേ, തലകുത്തി നിന്നിട്ട് നിനക്ക് എന്ത് സന്തോഷം കിട്ടാനാ, എന്ന്. അങ്ങനെയൊക്കെ ചോദിക്കാറുണ്ട്, അത് മിക്കവാറും എന്നും ചോദിക്കും,” സംയുക്ത വര്‍മ പറഞ്ഞു.
Content Highlight: Samyuktha Varma about her Yoga practice and Biju Menon’s funny comment to it