ബൂമറാങ് എന്ന ചിത്രത്തിൽ അഭിനയിച്ച മറ്റ് അഭിനേതാക്കളും പ്രൊമോഷന് വന്നിട്ടില്ലായിരുന്നെന്ന് നടി സംയുക്‌ത.
തന്നെക്കുറിച്ചുമാത്രമാണ് ആരോപണം വന്നതെന്നും, ഇനി സിനിമകൾ നന്നായി പ്ലാൻ ചെയ്യാൻ അതൊരു പാഠമാണെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംയുക്ത പറഞ്ഞു.
‘ബൂമറാങ് എന്ന ചിത്രത്തിന്റെ അതേദിവസം ഞാൻ കമ്മിറ്റ് ചെയ്ത മറ്റൊരു ചിത്രത്തിന്റെ പ്രൊമോഷൻ ഇവന്റ് നടക്കുന്നുണ്ടായിരുന്നു. എനിക്കറിയില്ലായിരുന്നു അങ്ങനൊരു പ്രസ്സ് മീറ്റ് നടക്കുന്ന കാര്യം.
ഇത് കഴിഞ്ഞ് ഞാൻ തിരികെ വീട്ടിലേക്ക് പോകുന്നവഴിക്കാണ് എന്റെ സുഹൃത്തുക്കൾ എന്നെ വിളിച്ചും മെസേജ് അയച്ചും ഇതിനെപ്പറ്റി സോഷ്യൽ മീഡിയയിൽ വന്നതൊക്കെ അറിഞ്ഞോ എന്ന് ചോദിച്ചത്.
ഒരു അഞ്ചുമിനിറ്റ് കഴിഞ്ഞ് എനിക്ക് മനസ്സിലായി ഇത് ഞാൻ കാണേണ്ടാത്ത കാര്യമാണെന്ന്.
ഞാൻ ചിത്രത്തിന്റെ പ്രൊഡ്യൂസറെ വിളിച്ചു. അപ്പോൾ അവർക്ക് കുറച്ചുകൂടി ക്ലാരിറ്റി കിട്ടി. ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല.
നടൻ ബിജു ചേട്ടൻ മാത്രമാണ് ഇതിനെപ്പറ്റി വ്യക്തമായി സംസാരിച്ചത്.
ആ സിനിമയുടെ ഭാഗമായിട്ടുള്ള വേറെ ആക്ടേഴ്സും വന്നിട്ടുണ്ടായിരുന്നില്ല. പക്ഷെ എന്നെക്കുറിച്ചാണ് കൂടുതൽ ആളുകൾ പറഞ്ഞത്.
എന്റെ അഭാവം അവിടെ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ എന്നോട് ക്ഷമിക്കണം. പക്ഷെ, എല്ലാം നന്നായിട്ട് പ്ലാൻ ചെയ്യണം എന്നുള്ളതിന് അതൊരു പാഠമാണ്.
ഡേറ്റുകൾ തമ്മിൽ മാറുന്നത് കൈകാര്യം ചെയ്യാൻ തന്നെക്കൊണ്ട് കഴിയില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
‘ആ സമയത് ഒന്നും എന്റെ കയ്യിൽ നിൽക്കില്ലായിരുന്നു. ജനുവരിയിലും ഫെബ്രുവരിയിലെ മൂന്ന് ഡേറ്റുകൾ ഉണ്ടായിരുന്നു. മൂന്ന് ഡേറ്റുകളും മാറ്റിക്കൊണ്ടിരുന്നപ്പോൾ എനിക്ക് അതൊക്കെ കൺട്രോൾ ചെയ്യാൻ കഴിഞ്ഞില്ല,’ സംയുക്ത പറഞ്ഞു.
ബൂമറാങ് എന്ന ചിത്രത്തിന്റെ പ്രൊമോഷന് സംയുക്ത വരാതിരുന്നത് വിവാദത്തിലായിരുന്നു. സംയുക്ത പ്രൊമോഷന് എത്തില്ലായെന്നും മലയാളസിനിമയിൽ ഇനി അഭിനയിക്കില്ലായെന്നുപറഞ്ഞതായും നടൻ ഷൈൻ ടോം ചാക്കോയും ചിത്രത്തിന്റെ നിർമ്മാതാവും പറഞ്ഞിരുന്നു.
Content Highlights: Samyuktha on movie promotion controversy