യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് പലതവണ പറഞ്ഞിട്ടുള്ള നടിയാണ് സംയുക്ത മേനോന്. ലോക്ക്ഡൗണിന് മുമ്പ് ഒരുപാട് സ്ഥലങ്ങളില്‍ സംയുക്ത യാത്ര പോവുകയും ചെയ്തിരുന്നു.
ഇനിയും കുറേയധികം സ്ഥലങ്ങളില്‍ യാത്ര ചെയ്യാന്‍
തനിക്ക് ആഗ്രഹമുണ്ടെന്നും അതില്‍ തന്റെ പങ്കാളിക്കൊപ്പം എന്നെങ്കിലും പോവാന്‍ ആഗ്രഹമുള്ള യാത്രകളുമുണ്ടെന്നും നടി ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
‘പോവാന്‍ ആഗ്രഹമുള്ള യാത്രകള്‍ ഒരുപാടുണ്ട്. അതില്‍ എന്റെ പങ്കാളിക്കൊപ്പം എന്നെങ്കിലും പോവാനുള്ള യാത്രകളുമുണ്ട്. നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാന്‍ ഐസ്ലന്ഡില്. അല്ലെങ്കില്‍ നല്ല മഴക്കാലത്ത് ഏറ്റവും അടുത്തിരുന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണണം, അതിന്റെ എല്ലാ രൗദ്രതയോടും കൂടി,’ സംയുക്ത പറയുന്നു.
വിദേശരാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ വലിയ ആഗ്രഹമുണ്ടെങ്കിലും യാത്ര ചെയ്തതില്‍ ഏറ്റവും ഇഷ്ടം സ്വന്തം രാജ്യമാണെന്നും സംയുക്ത പറഞ്ഞു. കഴിഞ്ഞ ലോക്ക്ഡൗണിന് മുമ്പ് യാത്ര ചെയ്ത സ്ഥലങ്ങളെക്കുറിച്ചും നടി പറയുന്നു.
‘ലോക്ക്ഡൗണിന് മുമ്പ് ഒന്നരമാസത്തെ യാത്രയില്‍ കുറേ കറങ്ങി. രാജസ്ഥാന്, ഉത്തരാഖണ്ഡ്, ജയ്പൂര്‍ എന്നിവിടങ്ങളിലെല്ലാം. എല്ലാ യാത്രകളിലും കൂടെയുണ്ടാവുന്നത് എന്റെ ട്രാവല്‍ ബാഗും ഡയറിയുമാണ്. ഒരു യാത്രയും പ്ലാന്‍ ചെയ്ത് തീരുമാനിക്കുന്നതല്ല. പെട്ടെന്ന് ചാടിപ്പുറപ്പെടുന്നതാണ്.
അങ്ങനെയുള്ള യാത്രകളില്‍ ഒരാള്‍ കൂടെ വേണം എന്നുണ്ടെങ്കില്‍ അയാളുമായി ഭയങ്കര കണക്ഷന് വേണം. നമുക്ക് വേണ്ടി സമയം ചിലവഴിക്കാന്‍ പറ്റുന്ന ഇപ്പോള്‍ പോവാമെന്ന് ചോദിക്കുമ്പോള്‍ ഉടന്‍ ചാടിപ്പുറപ്പെടുന്നൊരാള്. അങ്ങനൊരാള് ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് പോവുന്നത് അധികവും ഒറ്റക്കാണ്,’ സംയുക്ത അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക