പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ അവസ്ഥയില്‍ നിന്നു ഉയര്‍ത്തെഴുന്നേറ്റ് വന്നതാണ് ഭാവനയെന്ന് സംയുക്ത വര്‍മ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭാവന കടന്നു പോയത് ചെറിയ മെന്റല്‍ ട്രോമ അല്ലായിരുന്നു. അടുത്ത് നില്‍ക്കുന്ന ആള്‍ക്കാര്‍ മാത്രമേ അത് കണ്ടിട്ടുള്ളൂവെന്നും ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത പറഞ്ഞു.
‘ഭാവനയെ പറ്റി എനിക്ക് ഒരു വാക്കിലൊന്നും പറയാന്‍ പറ്റില്ല. ഒന്നാമത് സിസ്റ്റര്‍ പോലെയാണ്. എന്റെ അനിയത്തിയുടെ കൂടെയാണ് ഭാവന പഠിച്ചത്. അങ്ങനെ ഒരു പരിചയം കൂടി ഭാവനയുമായിട്ടുണ്ട്. നിങ്ങള്‍ കാണുന്നത് പോലെ സ്‌ട്രോങ് ആണെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആ കുട്ടി കടന്നു പോയത് ചെറിയ മെന്റല്‍ ട്രോമ അല്ലായിരുന്നു. അടുത്ത് നില്‍ക്കുന്ന ആള്‍ക്കാര്‍ മാത്രമേ അത് കണ്ടിട്ടുള്ളൂ. പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ അവസ്ഥയില്‍ നിന്നു ഉയര്‍ത്തെഴുന്നേറ്റ് വന്നതാണ് ഭാവന.
പലപ്പോഴും എന്റെയടുത്തും മഞ്ജുവിന്റെയടുത്തും പറഞ്ഞിട്ടുണ്ട് അമ്മയെ ആലോചിച്ച് മാത്രമാണ് ആത്മഹത്യ ചെയ്യാത്തതെന്ന്. അച്ഛന്‍ മരിച്ചിട്ട് അധികമായിരുന്നില്ല. ആ ഷോക്കില്‍ നിന്നും ആന്റിയും മോചിതയായിട്ടില്ല. അമ്മയെ ആലോചിച്ച് മാത്രമാണ് ആത്മഹത്യ ചെയ്യാത്തതെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ വളരെ നല്ലൊരു ഹസ്ബന്‍ഡും ഫാമിലിയും ബ്രദറും നല്ല ഫ്രണ്ട്‌സും ഉള്ള ആളാണ് ഭാവന. ആ ഒരു സപ്പോര്‍ട്ട് ഉണ്ട്. പിന്നെ ഉള്ളില്‍ ഒരു ദൈവാംശം ഉണ്ടാവില്ലേ,’ സംയുക്ത പറഞ്ഞു.
ഗീതു മോഹന്‍ദാസിനെ പറ്റിയും മഞ്ജു വാര്യരെ പറ്റിയും അഭിമുഖത്തില്‍ സംയുക്ത പറഞ്ഞു.
‘ഗീതു മോഹന്‍ദാസിന്റെ ബ്രെയ്ന്‍, അത് എങ്ങനെയാണെന്ന് ഇംഗ്ലീഷിലും മലയാളത്തിലും പറയാന്‍ പറ്റില്ല. ഗീതു അസാധ്യ ഡയറക്ടറാണ്. ഗീതുവിന്റെ ഉള്ളിലെ ക്രിയേറ്റിവിറ്റി നമ്മളാരും കണ്ടിട്ടില്ല. അത്ര വൈഡായി ചിന്തിക്കാന്‍ കഴിവുള്ള ഡയറക്ടറാണ്. എനിക്ക് ഭയങ്കര അഭിമാനമാണ് ഞങ്ങള്‍ ഫ്രണ്ടസാണെന്ന് പറയുന്നത്. മഞ്ജു എന്റെ സിസ്റ്ററാണ്. ആദ്യം മുതലേ ഞങ്ങള്‍ക്ക് പരിചയമുണ്ടായിരുന്നു. പക്ഷേ മഞ്ജു കുറച്ച് ക്വയറ്റാണ്. ഭയങ്കര ബഹളം വെക്കുന്ന ഒരു കുട്ടിയല്ല. ക്യാരക്റ്റര്‍ മനസിലാക്കി വരുമ്പോള്‍ വളരെ കൂളാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Samyukta Verma says Bhavana rise up from a state of tears