| Wednesday, 6th July 2022, 1:23 pm

വെള്ളിനക്ഷത്രത്തില്‍ പൃഥ്വിരാജ് അച്ഛനായിരുന്നല്ലോ, നടിമാര്‍ ചെയ്യുമ്പോഴാണല്ലോ പ്രശ്‌നം: സംയുക്ത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ്, വിവേക് ഒബ്രോയ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കടുവ റിലീസിനോടടുക്കുകയാണ്. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഭാര്യയെ ആണ് സംയുക്ത അവതരിപ്പിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ് ചിത്രത്തിലെ സംയുക്തയുടെ കഥാപാത്രം.

അമ്മ കഥാപാത്രങ്ങളിലേക്ക് ലേബല്‍ ചെയ്യപ്പെടുമോയെന്ന പേടി തനിക്കില്ലെന്ന് പറയുകയാണ് സംയുക്ത. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ഒരു അഭിനേതാവിന്റെ യാത്രയെന്നും ലേബല്‍ ചെയ്യപ്പെടുമോ എന്നതിനെ പറ്റി താന്‍ കോണ്‍ഷ്യസല്ലെന്നും മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത പറഞ്ഞു.

അമ്മയായി അഭിനയിക്കുന്നതില്‍ എനിക്ക് കുഴപ്പമൊന്നുമില്ല. ഇതിനു മുമ്പ് വെള്ളത്തില്‍ ഞാന്‍ അമ്മയായി അഭിനയിച്ചിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ഒരു അഭിനേതാവിന്റെ യാത്ര. എന്നെക്കാളും പ്രായമുള്ള കഥാപാത്രങ്ങളാണെങ്കിലും പ്രായം കുറഞ്ഞ കഥാപാത്രങ്ങളാണെങ്കിലും ഞാന്‍ അതിന്റേതായ എഫേര്‍ട്ട് എടുക്കും. വാത്തിയില്‍ പാട്ടും റൊമാന്‍സും കാര്യങ്ങളുമൊക്കെയുള്ള യങ്ങായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

കടുവയിലെ ഈ ഒരു കഥാപാത്രം കാരണം അങ്ങനെ ലേബല്‍ഡാവും എന്ന് വിചാരിക്കുന്ന ആളല്ല ഞാന്‍. ദിസ് ഈസ് ദി അഡ്വഞ്ചര്‍ എബൗട്ട് ദിസ് ജേര്‍ണി. ആളുകള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് ബ്രേക്ക് ചെയ്യണം. ആ ഒരു കാലഘട്ടമൊക്കെ കഴിഞ്ഞുവെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒരു ലേബല്‍ വരുമെന്നുള്ള പേടി എനിക്കില്ല. അതിനെ പറ്റി ഞാന്‍ ചിന്തിച്ചിട്ടില്ല.

ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ അതിനെ പറ്റി കോണ്‍ഷ്യസും അല്ല, എനിക്ക് അതിനെ പറ്റി പേടിയുമില്ല. മാറ്റത്തിന്റെ കാലമാണ്. ഇത് ചെയ്തുനോക്കാം. വെള്ളിനക്ഷത്രം ചെയ്യുന്ന സമയത്ത് പൃഥ്വിരാജ് അച്ഛനായാണല്ലോ അഭിനയിച്ചത്. സോറി നടിമാര്‍ ചെയ്യുമ്പോഴാണല്ലോ പ്രശ്‌നം,’ സംയുക്ത പറഞ്ഞു.

Content Highlight: Samyukta says that she is not afraid of being labeled as mother characters

We use cookies to give you the best possible experience. Learn more