Sudani from Nigeria
ദുല്‍ഖര്‍ നിങ്ങളായിരുന്നു എനിക്ക് പ്രചോദനം, എന്നാലും എനിക്ക് മറുപടി തന്നിലല്ലോ; പരിഭവവുമായി സുഡാനി ഫ്രം നൈജീരിയയിലെ 'സുഡുമോന്‍'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Mar 25, 06:41 am
Sunday, 25th March 2018, 12:11 pm

കൊച്ചി: സുഡാനി ഫ്രം നൈജീരിയയിലെ സുഡാനിയെയും മജീദിനെയും ഉമ്മമാരെയുമെല്ലാം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സിനിമയിലെ പ്രധാന താരമായ നൈജീരിയക്കാരനായ സാമുവല്‍ റോബിന്‍സണ്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വെച്ചിരിക്കുന്നത്.

നിരവധിയാളുകളാണ് സാമുവലിനെയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്. എന്നാല്‍ സാമുവല്‍ ഇപ്പോള്‍ ചെറിയ ദു:ഖത്തിലാണ്. കാരണമെന്താണെന്നോ ? തന്റെ ഇഷ്ട താരമായ ദുല്‍ഖറിന് അയച്ചമെസേജിന് മറുപടി ലഭിക്കാത്തതാണ് സാമുവലിനെ സങ്കടപ്പെടുത്തിയത്.


Also Read  ഓര്‍മ്മയുണ്ടോ അന്ന് കോഴിക്കോട്ട് വെച്ച് ഓടിച്ചിട്ട് തല്ലിയ സുഡാനിയെ; സിനിമ കണ്ടപ്പോള്‍ ആ ഓര്‍മ്മ സങ്കടപ്പെടുത്തിയെന്നും അജീബ് കോമാച്ചി

 


ഇന്ത്യയിലെക്ക് വരുന്നതിന് മുമ്പ് താന്‍ മലയാള സിനിമയെ കുറിച്ച് റിസേര്‍ച്ച് നടത്തിയെന്നും അതില്‍ ദുല്‍ഖര്‍ യുവാക്കള്‍ക്ക് നല്‍കുന്ന പ്രചോദനം തന്നെയും പ്രചോദിപ്പിച്ചെന്നാണ് സാമുവല്‍ പറയുന്നത്. ഒരു സൂപ്പര്‍ താരത്തിന്റെ മകനായിട്ട് കൂടി ഇത്രക്കും എളിമയോടെ പ്രവര്‍ത്തിക്കുന്ന ദുല്‍ഖര്‍ പ്രതീക്ഷയുടെ ദീപനാളമാണെന്നും സാമുവല്‍ പറയുന്നു.

എന്നാല്‍ ദുല്‍ഖറിന് അയച്ച ഈ മെസേജിന് മറുപടി കിട്ടാത്തതാണ് സാമുവലിനെ സങ്കടപ്പെടുത്തിയിരിക്കുന്നത്. താന്‍ അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം സോഷ്യല്‍ മീഡിയ വഴിയാണ് തന്റെ സങ്കടം പങ്കുവെച്ചത്.

അതേസമയം കഴിഞ്ഞ ദിവസം സുഡാനി ഫ്രം നൈജീരിയക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ദുല്‍ഖര്‍ സല്‍മാന്‍ ആശംസകളര്‍പ്പിച്ചിരുന്നു. ചിത്രം ഹിറ്റാവുമെന്ന് തനിക്ക് ഉറപ്പാണെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു.