[]പുതിയൊരു ടാബ്ലറ്റിന്റെ പണിപ്പുരയിലാണ് സാംസങ് എന്നാണ് അറിയുന്നത്. 12.2 ഇഞ്ച് ക്യൂ 3 ടാബ്ലറ്റാണ് സാംസങ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കൊറിയന്‍ വെബ്‌സൈറ്റായ് സമ്മിഹബ്ബാണ് വാര്‍ത്ത പുറത്തുവിട്ടത്. ഡിസ്ലേക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് സാംസങ് ക്യൂ 3 എത്തുന്നത്. []
IGZO ടെക്‌നോളജിയില്‍ ഒരുക്കുന്ന ഷാര്‍പ് ഡിസ്‌പ്ലേയാണ് സാംസങ്ങിന്റെ ലക്ഷ്യം. 2560*1600 പിക്‌സല്‍ റെസല്യൂഷനും എസ് പെന്‍ സ്റ്റൈലസും ടാബ്ലറ്റിന്റെ മറ്റ് പ്രത്യേകതകളാണ്.
ഗാലക്‌സി നോട്ട് സീരീസില്‍ പെടുന്നവയാണ് ഇതും. ഈ വര്‍ഷം അവസാനത്തോടെ ടാബ്ലറ്റ് പുറത്തിറക്കാനാവുമെന്ന പ്രതീക്ഷയിലാണ് കമ്പനി വൃത്തങ്ങള്‍.
ഇതിന് മുന്‍പ് സാംസങ് 12.9 ഇഞ്ച് വരുന്ന ഐപാഡ് മാക്‌സി ഉടന്‍ തന്നെ പുറത്തിറക്കുമെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് 2014 ഓടുകൂടിയേ പുറത്തിറക്കൂ എന്നാണ് ഇപ്പോള്‍ അറിയുന്നത്.
വിദ്യാഭ്യാസ വിപണിയെ ലക്ഷ്യമിട്ട് ഡിജിറ്റല്‍ ടെക്സ്റ്റ് രൂപത്തിലാണ് ഐപാഡ് മാക്‌സിയുടെ വരവ്.