ലോകമെമ്പാടുമുള്ള ഉപയോക്താക്കളോട് എത്രയും പെട്ടെന്ന് ഫോണ്‍ തിരിച്ചുനല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സാംസങ് സര്‍വ്വീസ് സെന്ററുകളില്‍ ഉപയോക്താക്കള്‍ക്ക് താല്‍ക്കാലികമായി ഉപയോഗിക്കാന്‍ ഫോണ്‍ ലഭിക്കും.
മുംബൈ: സാസംങ് ഗ്യാലക്‌സി നോട്ട് 7 സ്മാര്‍ട്ട്‌ഫോണുകള്‍ തീപിടിച്ചു പൊട്ടിത്തെറിച്ചെന്ന വാര്‍ത്തകള്‍ക്കു വിശദീകരണം നല്‍കി സാംസങ് രംഗത്ത്. നിര്‍മാണത്തിലെ പിഴവു മൂലം ബാറ്ററി അമിതമായി ചൂടാകുന്നതാണു തീപിടിക്കാനുള്ള കാരണമെന്നാണ് വിശദീകരണം. വെബ്‌സൈറ്റിലൂടെയാണ് സാംസ്ങ് ഇക്കാര്യം അറിയിച്ചത്.
“ബാറ്ററിയുടെ ആനോഡ് കാഥോഡ് ഭാഗങ്ങള്‍ കൂടി ചേരുമ്പോള്‍ സെല്‍ അമിതമായി ചൂടാകുന്നു. ഇതു ചില ഫോണുകള്‍ തീപിടിക്കുന്നതിലേക്കു വഴിവെച്ചു. അത്യപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന പിഴവാണിത്.” സാംസങ് പറയുന്നു.
ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ വിറ്റഴിച്ച എല്ലാ ഫോണുകള്‍ക്കും പകരം പുതിയ ഫോണുകള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ഉപയോക്താക്കളോട് എത്രയും പെട്ടെന്ന് ഫോണ്‍ തിരിച്ചുനല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സാംസങ് സര്‍വ്വീസ് സെന്ററുകളില്‍ ഉപയോക്താക്കള്‍ക്ക് താല്‍ക്കാലികമായി ഉപയോഗിക്കാന്‍ ഫോണ്‍ ലഭിക്കും. പുതിയ ബാറ്ററിയുള്ള ഗ്യാലക്‌സി നോട്ട് 7 ഫോണുകള്‍ സെപ്റ്റംബര്‍ 19 മുതല്‍ നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.
ഫോണ്‍ അവതരിപ്പിച്ച് രണ്ടാഴ്ച പിന്നിടും മുമ്പേ 25 ലക്ഷം ഗ്യാലക്‌സി നോട്ട് 7 ഫോണുകളാണ് സാംസങ് തിരിച്ചുവിളിച്ചത്. റീചാര്‍ജബിള്‍ ലിഥിയം ബാക്ടറിയുടെ നിര്‍മാണത്തില്‍ തകരാറുണ്ടെന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു.