പുതിയ മുഖവുമായി സാംസങ് ഗ്യാലക്‌സി നോട്ട് 2
Big Buy
പുതിയ മുഖവുമായി സാംസങ് ഗ്യാലക്‌സി നോട്ട് 2
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th August 2012, 12:42 pm

ന്യൂദല്‍ഹി: ആപ്പിളുമായുള്ള നിയമയുദ്ധങ്ങള്‍ക്ക് ശേഷം തങ്ങളുടെ പുതിയ ഉത്പന്നവുമയി സാംസങ് വീണ്ടുമെത്തുന്നു. സാസംങ് ഗാലക്‌സി നോട്ട് കം ടാബ്ലറ്റാണ് പുതിയതായി വിപണിയിലെത്തുന്നത്.

5.5 ഇഞ്ച് സ്‌ക്രീനുള്ള ഗാലക്‌സി നോട്ട് 2 ന് പഴയ വേര്‍ഷനില്‍ നിന്നും കാര്യമായ വ്യത്യസമുണ്ടെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. []

ആപ്പിളിന്റെ പേറ്റന്റ് ലംഘിച്ച് കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ട കമ്പനിയുടെ പുതിയ ഉത്പന്നം കാഴ്ച്ചയില്‍ എങ്ങനെയിരിക്കുമെന്നതാണ് എല്ലാവരുടേയും ആകാംക്ഷ.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.1 ജെല്ലി ബീനാണ് ഗാലക്‌സി നോട്ട് 2 വില്‍ ഉള്ളതെന്നാണ് അറിയുന്നത്. 1.6 GHZ പ്രോസസ്സറുള്ള ഗാലക്‌സി നോട്ട് 2 ന്റെ റാം 2 ജിബിയാണ്. 8 എം.പി റിയര്‍ ക്യാമറയും 1.9 എം.പി ഫ്രണ്ട് ക്യാമറയുമായി എത്തുന്ന ഗ്യാലക്‌സി നോട്ട് 2 ന്റെ ബാറ്ററി ലൈഫ് 100 mAh ആണ്.

ഒക്ടോബറിലാണ് പുതിയ ഡിവൈസ് വിപണിയിലെത്തുക. ഗാലക്‌സി നോട്ട് 2 വിന്റെ വിലയെകുറിച്ച് സാംസങ് യാതൊരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല.