ന്യൂയോര്‍ക്ക്: സ്മാര്‍ട് ഫോണ്‍ ലോകം ഏറെ കാത്തിരുന്ന സാംസങ് ഗാലക്‌സി എസ് 4 പുറത്തിറങ്ങി. വരുന്ന ഏപ്രിലില്‍ പുതിയ മോഡല്‍ വിപണിയിലെത്തും. ന്യൂയോര്‍ക്കില്‍ ആര്‍ഭാഢമായി നടന്ന ചടങ്ങില്‍ വെച്ചാണ് സാംസങ് ഗാലക്‌സി എസ്4 അവതരിപ്പിച്ചത്.[]
മുന്‍ഗാമികളേക്കാള്‍ വലതും മികച്ചതുമായ സ്‌ക്രീനുമായാണ് പുതിയ മോഡല്‍ എത്തുന്നത്. സാംസങ് എസ്3 യുടെ റെക്കോര്‍ഡ് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്4 എത്തുന്നത്.
5 ഇഞ്ച് സ്്ക്രീനോടുകൂടിയാണ് എസ് 4 എത്തുന്നത്. എസ് 3 യേക്കാളും കാഴ്ച്ചയില്‍ അല്‍പ്പം ചെറുതാണെന്ന പ്രത്യേകതയുമുണ്ട്. പുതിയ മോഡലിന്റെ വിലയും മറ്റ് കാര്യങ്ങളേയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.2.2 ആണ് എസ് 4 ല്‍ ഉള്ളത്. 13 എം.പി ഓട്ടോഫോക്ക്‌സ ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 1.9 ghz ക്വാഡ് പ്രോസസ്സര്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.