27 ലക്ഷം രൂപയ്ക്ക് സാംസങ്ങിന്റെ 85 ഇഞ്ച് ടെലിവിഷന്‍
Big Buy
27 ലക്ഷം രൂപയ്ക്ക് സാംസങ്ങിന്റെ 85 ഇഞ്ച് ടെലിവിഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th July 2013, 1:39 pm

85 ഇഞ്ച് വലുപ്പമുള്ള ടെലിവിഷന്‍ ഈ വര്‍ഷം നടന്ന കണ്‍സ്യൂമര്‍ ഇലക്ടോണിക്‌സ് ഷോയിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. മിനിമലിസ്റ്റിക് ഡിസൈന്‍ ആണ് ടിവിയുടെ പ്രധാന പ്രത്യകത


[] ##സാംസങ്ങ് ആദ്യമായി അള്‍ട്രാ ഹൈ ഡെഫനിഷന്‍ ടി.വി പുറത്തിറക്കി. സാംസങ്  UHD 85S9 എന്നാണ് ടെലിവിഷന്റെ പേര്. 27,00,000 രൂപയാണ് ടെലിവിഷന്റെ ഇന്ത്യന്‍ മാര്‍ക്കറ്റിലെ വില. []

85 ഇഞ്ച് വലുപ്പമുള്ള ടെലിവിഷന്‍ ഈ വര്‍ഷം നടന്ന കണ്‍സ്യൂമര്‍ ഇലക്ടോണിക്‌സ് ഷോയിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. മിനിമലിസ്റ്റിക് ഡിസൈന്‍ ആണ് ടിവിയുടെ പ്രധാന പ്രത്യകത.

ടി.വിയുടെ പിറകിലുള്ള ഫ്രേം ആണ് അതിനെ താങ്ങി നിര്‍ത്തുക. 3840*2160 പിക്‌സലാണ് റെസല്യൂഷന്‍. ഫുള്‍ എച്ച് ഡി ടെലിവിഷന്റെ നാല് മടങ്ങാണ് ഇത്.

പുതിയ 4k പാനലും വൈഫൈ കണക്ഷന്‍സും ഉണ്ട്. ഇതിന് പുറമെ ഫുള്‍ വെബ് ബ്രൗസറും ടെലിവിഷന്റെ പ്രത്യേകതയാണ്. ടി.വിയില്‍ ക്യാമറാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഇതിന് പുറമെ വീഡിോയ കമ്മ്യൂണിക്കേഷന്‍ ആപ്പായ സ്‌കൈപ്പും ഉണ്ട്. വൈഫൈ കണക്ഷനും 3D വിസ്മയും ടി.വിയുടെ മറ്റ് പ്രത്യേകതകളാണ്.

ടെലിവിഷനിലെ ചിത്രങ്ങള്‍ തിരിക്കാനും മറക്കാനും കഴിയും ഇതിന് പുറമെ വോയ്‌സ് നാവിഗേഷനും സൂമിങ് ഓപ്ഷനും  ഉണ്ട്.

ഇത് വഴിയെ ടെലിവിഷന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കും. ടച്ച് സ്‌ക്രീന്‍ ആയതിനാല്‍ തന്നെ നമുക്ക് വേണ്ട ചാനല്‍ ഏതെന്ന് എഴുതാനും കഴിയും