സാംസങ് ഗാലക്‌സി എസ് 4 ഇന്ത്യയില്‍ ഇന്ന് അവതരിപ്പിക്കും
Big Buy
സാംസങ് ഗാലക്‌സി എസ് 4 ഇന്ത്യയില്‍ ഇന്ന് അവതരിപ്പിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th April 2013, 10:06 am

ന്യൂദല്‍ഹി: ഏറെ നാളായി കാത്തിരുന്ന സാംസങ്ങിന്റെ ഗാലക്‌സി എസ് 4 ഇന്ന് ഇന്ത്യയില്‍ പുറത്തിറക്കും. 42000 രൂപ വിലമതിക്കുന്ന ഫോണിന്റെ യഥാര്‍ത്ഥ വില ഫോണ്‍ അവതരിപ്പിച്ചതിന് ശേഷമേ വ്യക്തമാകുകയുള്ളൂ. []

5 ഇഞ്ച് മുഴുവന്‍ എച്ച് ഡി അമോള്‍ഡ് ഡിസ്‌പ്ലേ ആണ് ഗാലക്‌സി എസ് 4 ന്റെ ഏറ്റവും വലിയ പ്രത്യേകത. 1920*1080 പിക്‌സല്‍ റെസല്യൂഷനിലാണ് ഫോണ്‍ തയ്യാറാക്കിയിരിക്കുന്നത്. വിപണിയില്‍ എച്ച്.ടി.സിയോടാവും എസ് 4 ഏറ്റുമുട്ടേണ്ടി വരിക.

ഐഫോണിനേക്കാള്‍ 56 ശതമാനം വലുതാണ് ഗാലക്‌സി എസ് 4 ന്റെ സ്‌ക്രീന്‍. 130 ഗ്രാം ഭാരവും 7.9 mm വണ്ണവുമുണ്ട്. 1.9 GHz ക്വാഡ് കോര്‍ പ്രൊസസറിലും 1.6 GHz ഒക്ടാ കോര്‍ പ്രൊസസറിലും എസ് 4 പുറത്തിറക്കുന്നുണ്ട്.

ഇന്ത്യയില്‍ പുറത്തിറക്കുന്നത് .6 GHz ഒക്ടാ കോര്‍ പ്രൊസസറായിരിക്കുമെന്നാണ് കരുതുന്നത്. അതില്‍ തന്നെ 16 GB മോഡലാകാനാണ് സാധ്യത. 13 മെഗാപിക്‌സല്‍ ഫോക്കസ് ക്യമറയുമായാണ് എസ് 4 എത്തുന്നത്.

ഒപ്പം ഫഌഷും സീറോ ഷട്ടര്‍ ലാഗുമുണ്ട്. . 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും മുഴുവന്‍ എച്ച് ഡി റെക്കോഡിങ് സിസ്റ്റവും എസ് 4 ന് ഉണ്ട്. വ്യത്യസ്ത രീതിയിലുള്ള ഫ്രേം ഇഫക്ടുകള്‍  ലഭിക്കുന്ന തരത്തിലാണ് ക്യാമറ സെറ്റ് ചെയ്തിരിക്കുന്നത്.