കൊച്ചി: ഗ്യാലക്സി എം സീരീസിലെ എം 10, എം 20 എന്നീ സ്മാർട്ട് ഫോണുകൾ ഈ മാസം വിപണിയിൽ എത്തിക്കുകയാണ് സാംസങ് . രണ്ട് ഫോണുകള്‍ക്കും 15,000 രൂപയോ അതിൽ താഴെയോ ആണ് സാംസങ് വിലയിട്ടിരിക്കുന്നത്. ഗ്യാലക്സി എം 10ന് 9,500 രൂപയും, എം 20ക്ക് 15,000 രൂപയുമായിരിക്കും വില. ഇന്ത്യൻ വിപണിയിൽ കമ്പനിക്ക് മുൻപുണ്ടായിരുന്ന മേധാവിത്തം ഉറപ്പിക്കുകയാണ് ഈ ഫോണുകൾ പുറത്തിറക്കുക വഴി സാംസങ് ലക്‌ഷ്യം വെക്കുന്നത്. ഷവോമിയാണ് ഇന്ത്യയിൽ സാംസങിന്റെ പ്രധാന എതിരാളി. ബജറ്റിനു ഇണങ്ങുന്ന വിധത്തിലാണ് പുതിയ സ്മാർട്ട്ഫോണുകൾ സാംസങ് രൂപകൽപന ചെയ്തിരിയ്ക്കുന്നത്. ഇപ്പോൾ ഇൻഡ്യക്കാർക്കിടയിൽ ഷവോമിക്കുള്ള പ്രിയം തകർക്കുകയാണ് സാംസങിന്റെ ഉദ്ദേശം.
Also Read മിന്നല്‍ മുരളി; നാടന്‍ സൂപ്പര്‍ ഹീറോ ആയി ടൊവിനോ തോമസ്
വി നോച്ച് ഡിസ്പ്ലേ ആണ് സാംസങ് ഗ്യാലക്സി എം സീരീസിന്റെ പ്രത്യേകത. ഇതാദ്യമായാണ് ഒരു സാംസങ് ഫോണിൽ നോച്ച് ഡിസ്പ്‌ളെ എത്തുന്നത്. ഗ്യാലക്സി എം10, ഗ്യാലക്സി എം 20, ഗ്യാലക്സി എം 30 എന്നിങ്ങനെ മൂന്ന് എം സീരീസ് ഫോണുകളാണ് സാംസങ് വിപണിയിലെത്തിക്കുന്നത്. ഇതില്‍ എം10, എം 20 എന്നീ മോഡലുകളാവും ഇന്ത്യൻ ഉപഭോകതാക്കൾക്ക് ലഭിക്കുക. ഓണ്‍ലൈന്‍ വഴി ആമസോണിലൂടെയും സാംസങിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയും ഫോണ്‍ സാംസങ് ലഭ്യമാക്കും.
സാംസങ് എം 20ക്ക് 5,000 എം.എ.എച്ച്. ബാറ്ററിയും സാംസങ് എം 10ന് 3,500 എം.എ.എച്ച്. ബാറ്ററിയും കരുത്ത് നല്‍കും. നീല, കടും ചാരനിറം എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. സാംസങ് എം 10ൽ 6 ഇഞ്ച് ഡിസ്പ്ലെ, എക്സിനോസ് 7870 ഒക്ടാ കോര്‍ പ്രൊസസ്സര്‍ എന്നിവ സാംസങ് ഉൾപ്പെടുത്തിയിട്ടുണ്ട്. സാംസങ് എം 20യിൽ 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്ന്നിവയും നൽകിയിരിക്കുന്നു.
ആന്‍ഡ്രോയ്ഡ് 8.1 ഓറിയോയാണ് ഇരു ഫോണുകളുടേയും ഓപ്പറേറ്റിങ് സിസ്റ്റം, ഗ്യാലക്സി എം10ന് 6.13 ഇഞ്ച് ഡിസ്പ്ലെ, 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ, എല്‍ഇഡി ഫ്‌ളാഷ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. യുവാക്കളെയാണ് ഈ ഫോണുകളിലൂടെ സുംസങ് ലക്ഷ്യമിടുന്നത്. മിഡ് റെയ്ഞ്ചില്‍ ഫോണുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാണ് സാംസങ് ഒരുങ്ങുന്നത്. ക്യാമറയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരാൻ ഇരിക്കുന്നതെ ഉള്ളു.