സാംസങ്ങ് തങ്ങളുടെ പുതിയ ഫോണായ ഗാലക്‌സി എക്‌സ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത മടക്കാന്‍ സാധിക്കുന്ന ഡിസ്‌പ്ലേ പാനലാണ്. ഇത്തരം ഫോണ്‍ പുറത്തിറക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ സാംസങ്ങ് പ്രഖ്യാപിച്ചിരുന്നു.
ഇപ്പോള്‍ 2018ല്‍ തന്നെ ഫോണ്‍ പുറത്തിറക്കും എന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ടെക്‌നോളജി വികസിപ്പിച്ചു കഴിഞ്ഞെന്നും, വലിയതോതിലുള്ള ഉത്പാദനം ഉടന്‍ നടത്തുമെന്നുമാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫോണ്‍ പകുതിയായി മടക്കാനാണ് സാധിക്കുക. എന്നാല്‍ ചെറിയ ജോലികള്‍ ചെയ്യാന്‍ പോലും ഫോണ്‍ പൂര്‍ണ്ണമായും നിവര്‍ത്തേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. സമയം നോക്കാന്‍ പോലും ഫോണ്‍ മടക്കിവെച്ചാല്‍ സാധിക്കില്ല എന്നും സൂചിപ്പിക്കുന്നുണ്ട്.
ഫോണ്‍ നിവര്‍ത്തിയാല്‍ 7 ഇഞ്ചായിരിക്കും ഫോണിന്റെ വലിപ്പം.
ഇത്തരത്തിലുള്ള ഒരു ലക്ഷം ഫോണുകള്‍ നിര്‍മ്മിക്കാനാണ് സാംസങ്ങ് ലക്ഷ്യമിടുന്നത്. 1,25,000 രൂപയാണ് ഫോണിന് ഏകദേശം വില പ്രതീക്ഷിക്കുന്നത്.