സാസംങ് ഗ്യാലക്‌സിക്ക് ഇന്ത്യന്‍ വിപണിയില്‍ വിലകുറച്ചു
Big Buy
സാസംങ് ഗ്യാലക്‌സിക്ക് ഇന്ത്യന്‍ വിപണിയില്‍ വിലകുറച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th February 2013, 9:28 am

ന്യൂദല്‍ഹി:  സാംസങ് ഗ്യാലക്‌സിക്ക്  ഇന്ത്യന്‍ വിപണിയില്‍ വിലകുറച്ചു. സാസംങ് ഗ്യാലക്‌സി സ്മാര്‍ട്ട് ഫോണായ ഗ്യാലക്‌സി എസ് 3, ഗ്യാലക്‌സി നോട്ട് 2 എന്നീ രണ്ട് മോഡലുകളുടെ വിലയാണ് കുറച്ചത്.

28,990 രൂപയുള്ള ഗ്യാലക്‌സി എസ് 3 ഇപ്പോള്‍ 27,480 രൂപക്ക് ലഭ്യമാകും. തുടക്കത്തില്‍ ഇതിന്  31,900 രൂപയുണ്ടായിരുന്നു. 36,900 രൂപയുണ്ടായിരുന്ന ഗ്യാലക്‌സി നോട്ട് 2 ന്റെ വില 35,600 ആയി കുറഞ്ഞു. എന്നാല്‍ വിപണിയിയില്‍ 34,900 രൂപക്ക് ലഭിക്കും.[]

ഇന്ത്യന്‍ വിപണിയില്‍ ആപ്പിള്‍ ഐഫോണിനെ പിന്തള്ളി മുന്നേറാനാണ്  സാംസങ് സ്മാര്‍ട്ട് ഫോണ്‍  വിലകുറക്കാനുള്ള തീരുമാനം എന്നാണറിയുന്നത്.  കൂടാതെ 30,000 രൂപക്ക് മുകളിലുള്ള ഫോണുകളുടെ  വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ പിന്തുണ പിടിച്ച് പറ്റാനാണ് സ്മാര്‍ട്ട് ഫോണുകളുടെ വിലകുറച്ചത് എന്നും പറയുന്നുണ്ട്.

അതേസമയം സാംസങ് ഗ്യാലക്‌സിയുടെ എസ് 4 അടുത്തമാസം 15 ഓടെ പുറത്തിറക്കും. ഇത് സംബന്ധിച്ച വിവരം കൊറിയന്‍ വെബ്‌സൈറ്റാണ് പുറത്ത് വിട്ടത്. അതിനൂതനാമായ സാങ്കേതികവിദ്യയുള്ള ഈ ഫോണിന്റെ വില എത്രയെന്ന് ഇത് വരെ തീരുമാനമായില്ല.