ന്യൂദല്‍ഹി: അവസാനം സാംസങ് ഗാലക്‌സി നോട്ട്2 ന്റെ ലോഞ്ചിങ് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലിതിന് 39,990 രൂപയായിരിക്കും വില. അടുത്തയാഴ്ച ഇത് ഇന്ത്യന്‍ വിപണിയിലിറങ്ങും.[]
5.5 ഇഞ്ച് എച്ച്.ഡി സൂപ്പര്‍ അമോലെഡ് സ്‌ക്രീനുള്ള ടാബ് 2 പഴയ വേര്‍ഷനെക്കാളും നീളമുള്ളതും മെലിഞ്ഞതുമാണ്. കൂടാതെ ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ വേര്‍ഷന്‍, 16 ജിബി ഇന്റേണല്‍ മെമ്മറി, 64 ജിബി എക്‌സ്പാന്റബിള്‍ മെമ്മറി, 3100 mAh ബാറ്ററി ലൈഫ്, 8 മെഗാപിക്‌സല്‍ ക്യാമറ, 1.9 മെഗാപിക്‌സല്‍ ഫ്രണ്ട്ക്യാമറ എന്നിവയാണ് ടാബ് 2 വിന്റെ മറ്റ് പ്രത്യേകതകള്‍.
വലിയ സ്‌ക്രീന്‍ ഫോണിനെ ടാബ്‌ലറ്റുമായി സാമ്യപ്പെടുത്തുന്നു. ഈ പ്രത്യേകത ഫോണില്‍ ഗെയിം കളിക്കുന്നവര്‍ക്ക് ഏറെ ആശ്വാസം പകരുന്നതുമാണ്.
ഗാലക്‌സി നോട്ടിന്റെ ആദ്യ പതിപ്പ് പ്രതീക്ഷിച്ചതിലേറെ വിജയമാണ് നേടിയത്. ഏകദേശം 5 മില്യണ്‍ യൂണിറ്റ് ഫാബ്ലറ്റുകളാണ് അന്ന് വിറ്റുപോയത്.