[]ഗാലക്‌സി നോട്ട് എഡ്ജ് സാംസങ് പുറത്തിറക്കി. യുണീക്ക് എഡ്ജ് ഡിസ്‌പ്ലെയാണ് ഈ ഫോണിന്റെ പ്രത്യേകത. ബുധനാഴ്ച ഗാലക്‌സി നോട്ട് 4 പുറത്തിറക്കിയതിനൊപ്പമാണ് പുതിയ ഫോണും സാംസങ് വിപണിയിലെത്തിച്ചിരിക്കുന്നത്.
സാംസങ്ങിന്റെ ഫ്‌ളക്‌സിബിള്‍ ഡിസ്‌പ്ലെ ടെക്‌നോളജിക്ക് കഴിഞ്ഞവര്‍ഷം വിപണിയില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. അറ്റം ചെറുതായ കര്‍വ്ഡ് ഡിസ്‌പ്ലെയായിരുന്നു ഇതിന്റെ പ്രത്യേകത. എന്നാല്‍ ഫോണ്‍ എന്നതിലുപരി ഇതിന് വലിയ ഉപയോഗമൊന്നുമില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഗാലക്‌സി നോട്ട് എഡ്ജിലൂടെ ഈ കര്‍വിന് പ്രാക്ടിക്കലായ ഉപയോഗമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
മുന്‍ ഫോണുകളെപ്പോലെ പ്രധാന സ്‌ക്രീന്‍ ഫ്‌ളാറ്റും അതിന്റെ വലത്തെ അറ്റം പിന്‍ഭാഗം വരെ വളഞ്ഞുമാണുള്ളത്. ഇത് രാത്രിയും മറ്റും ഫോണ്‍ ഒരിടത്ത് വെച്ചാല്‍ സമയവും കാലാവസ്ഥാ വിവരവും എളുപ്പം കാണാന്‍ സഹായിക്കും.
ഫോണ്‍ വിലങ്ങനെ വയ്ക്കുമ്പോള്‍ ക്യാമറയുടെ ഷട്ടര്‍ ബട്ടണും മറ്റും മുകളില്‍ വരത്തക്കവിധമാണ് സൈഡ് ഡിസ്‌പ്ലെ ക്രമീകരിച്ചിരിക്കുന്നത്. സ്റ്റാന്റില്‍ ഫിക്‌സ് ചെയ്ത തരത്തില്‍ ക്യാമറ പ്രവര്‍ത്തിപ്പിക്കാന്‍ ഇത് സഹായിക്കും.
5.6 ഇഞ്ച് സാംസങ് നോട്ട് എഡ്ജില്‍ 2.7GHz പ്രൊസ്സസറാണുള്ളത്. മറ്റു ഫീച്ചറുകള്‍ ഗാലക്‌സി നോട്ട് 4ന്റേതിന് സമാനമാണ്.