| Wednesday, 30th October 2013, 5:21 pm

കുട്ടികള്‍ക്കുള്ള ടാബ്‌ലറ്റുമായി സാംസങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] അമേരിക്ക: ഉപഭോക്താക്കളെ കഴിയുന്നത്രയും വേഗത്തില്‍ വര്‍ധിപ്പിക്കുകയാണ് ഒരു ഉല്‍പ്പന്നത്തിന്റെ വിശ്വാസ്യത കെട്ടിപ്പടുക്കാന്‍ ഏറ്റവും ആവശ്യമായ ഘടകം. സാംസങ് അത്തരമൊരു പാതയിലാണിപ്പോള്‍.

നിലവിലുള്ള ഗാലക്‌സി ടാബ് 3 സ്ലേറ്റില്‍ അധിഷ്ഠിതമായ കുട്ടികള്‍ക്കായുള്ള ഒരു ടാബ്‌ലറ്റ് അവതരിപ്പിക്കുകയാണ് സാംസങ്.

നവംബര്‍ പത്തോട് കൂടി 229 ഡോളറിന് യു.എസിലെ വിപണിയില്‍ സാംസങ് ഗാലക്‌സി ടാബ് 3 ആധിപത്യം സ്ഥാപിക്കുമെന്ന് തിങ്കളാഴ്ച്ച സാംസങ് പ്രഖ്യാപിച്ചു.

മഞ്ഞ ഷെല്ലോടെയും ഓറഞ്ച് ബംപറിലുമാണ് ഈ ചൈല്‍ഡ് ഫ്രണ്ട്‌ലി ടാബ്‌ലറ്റ്.

ആകര്‍ഷകമായ നിറത്തിലും ഭാവത്തിലുമാണ് ഈ കുട്ടിപ്പതിപ്പിന്റെ വരവ്. ഒരു ആന്‍ഡ്രോയ്ഡ് ടാബ്‌ലറ്റ് തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ആന്തരിക നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതാണ്.

ഡിജിറ്റല്‍ എജുക്കേഷണല്‍ ടൂളില്‍ അതിന്റെ ആപ്ലിക്കേഷനും ഉപയോഗ്യതയും പരമപ്രധാനമാണ്.

എജുക്കേഷണല്‍ ആപ്‌സിനോടും കുട്ടികള്‍ക്ക് സൗഹാര്‍ദ്ദപരമായ ഗെയിമുകളോടും കൂടിയതാണ്  സാംസങിന്റെ ഈ കുട്ടിപ്പതിപ്പെന്ന് അതിന്റെ സംരംഭകര്‍ അവകാശപ്പെടുന്നുണ്ട്.

90 മിനിട്ടോളം തുടര്‍ച്ചയായി ഗെയിം കളിച്ചാല്‍ ഓട്ടോമാറ്റിക്കലി ഷട്ട്ഡൗണ്‍ ആകുന്ന സംവിധാനവും ഇതിലുണ്ടെന്നുള്ളത് കൊണ്ട്തന്നെ ഒരേസമയം കുട്ടികള്‍ക്ക് വിനോദം പകരുന്നതിനോടൊപ്പം  രക്ഷിതാവിന്റെ ജാഗ്രതയും ഈ ടാബ്‌ലറ്റ നല്‍കുന്നുണ്ട്.

ഇതിലെ ഇന്റര്‍നെറ്റ് ലഭ്യതയും നിയന്ത്രണപരമാണ്.

We use cookies to give you the best possible experience. Learn more