Advertisement
Tech
മടക്കാം തിരിക്കാം ഒടിക്കാം; പുതിയ സാംസങ്ങ് ഗാലക്സി x നു പിന്നില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Feb 19, 06:30 am
Monday, 19th February 2018, 12:00 pm

സാംസങ്ങ് ഗാലക്സി x നെ കുറിച്ചുള്ള വാര്‍ത്തകള്‍ പടര്‍ന്ന് പന്തലിച്ചു കൊണ്ടിരിക്കുകയാണ് ടെക് ലോകത്ത്. ആരും കാണാത്ത ആരും കേള്‍ക്കാത്ത പല പരീക്ഷണങ്ങള്‍ക്കും തയ്യാറെടുക്കുകയാണ് സാംസഗ്. ഐ ഫോണിലെ രാജാക്കന്മാരായ ആപ്പിളിനെയും തറപറ്റിക്കുന്നതാണ് സാസംഗ് എക്‌സിന്റെ ഫീച്ചറുകള്‍.

പണി തുടങ്ങിയോ എന്ന് പോലും അറിയാത്ത, ഈ ഫോണിന് മുകളില്‍ ഉറ്റുനോക്കി കെണ്ടിരിക്കുകയാണ് ടെക്ക് പ്രേമികള്‍. പുതിയ ഫോണ്‍ തുറക്കുമ്പോള്‍ ടാബലറ്റായി ഉപയോഗിക്കാം എന്നതാണ് പുറത്തുവരുന്ന വാര്‍ത്ത.

ഹാര്‍ഡ്വെയര്‍ നിര്‍മ്മാണത്തിലെ സാംസഗിന്റ കരുത്തും അടുത്ത ആന്‍ഡ്രോയിഡ് വേര്‍ഷന്റ പുതുമകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റ മികവുമെക്കെ ചേരുമ്പോള്‍ ലോകം കണ്ടിട്ടില്ലാത്ത ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു കിടിലന്‍ ഐറ്റമായിരിക്കും സാംസഗ് കെണ്ടുവരിക എന്ന് ഉറപ്പിക്കാം.

 

ഗാലക്സി x സംസാര വിഷയമാവാന്‍ കാരണം അതിന്റതെന്ന് പറഞ്ഞ് പുറത്ത് വന്നിട്ടുള്ള ചില പേറ്റന്റുകളാണ്. മിക്ക ഉപകരണങ്ങള്‍ക്കുവേണ്ടിയും പല പേറ്റന്റുകളും ഫയല്‍ ചെയ്യും. എന്നാല്‍ ഇവയെന്നും പുറത്തിറങ്ങുന്ന പ്രൊഡക്ടില്‍ കാണണമെന്നില്ല. സാംസങ്ങ് വര്‍ഷാവര്‍ഷം നൂറുകണക്കിനു പേറ്റന്റുകള്‍ ഫയല്‍ ചെയ്യുന്ന കമ്പനിയാണ്.