| Tuesday, 3rd June 2014, 3:50 pm

സാംസങിന്റെ ഗ്യാലക്‌സി ടാബ്4 ഈ ആഴ്ച്ച പുറത്തിറങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] സാംസങിന്റെ ഗ്യാലക്‌സി ടാബ്4 ശ്രേണിയിലെ ടാബ്ലെറ്റുകള്‍ ഇന്ത്യയില്‍ ഈ ആഴ്ച്ച പുറത്തിറങ്ങും.

ഗ്യാലക്‌സി ടാബ്4 ശ്രേണിയിലെ 3 ടാബ്ലെറ്റുകള്‍ ഏപ്രിലില്‍ തന്നെ പുറത്തിറങ്ങിയിരുന്നെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയിരുന്നില്ല. അതിനാല്‍ ടാബ്ലെറ്റുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഇടാക്കേണ്ട വിലയെ സംബന്ധിച്ചും തീരുമാനമുണ്ടായിരുന്നില്ല.

സാംസങിന്റെ ഗ്യാലക്‌സി ടാബ്4 ശ്രേണിയില്‍ ഉള്‍പ്പെടുന്ന ടാബ്4  7.0, ടാബ്4 8.0, ടാബ്4 10.1 എന്നീ ഇനങ്ങളാണ് ഏപ്രിലില്‍ പുറത്തിറക്കിയിരുന്നത്.

ടാബ്4 8.0 ഇന്ത്യന്‍ വിപണയില്‍ 27,710 രൂപക്ക് ലഭ്യമാകും. ടാബ്4 10.1ന് 34,640 രൂപ വരും. ഏതേസമയം ടാബ് 7.0യുടെ വില സംബന്ധിച്ച് ഒരു വിവരവും ലഭ്യമല്ല.

നേരിയ വ്യത്യാസങ്ങള്‍ മാത്രമാണ് മൂന്ന് ടാബുകളും തമ്മിലുള്ളത്. ടാബ്4 ശ്രേണിയിലെ ടാബ്ലെറ്റുകള്‍ ഒരേ പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. 4.4 കിറ്റ്കാറ്റ് ആണ് ഇവയില്‍ ഉപയോഗിച്ചിട്ടുള്ള ആന്‍ഡ്രോയിഡ്. 1.5 ജി.ബി റാം, 1.3 മെഗാ പിക്‌സല്‍ ഫ്രണഅട് ക്യാമറ എന്നിയവയാണ് ഈ മൂന്ന് ടാബിലുമുള്ളത്.

We use cookies to give you the best possible experience. Learn more