[]വിലയില്‍ വരുന്ന വ്യതിയാനങ്ങള്‍ മൊബൈല്‍ വിപണയിലെ മത്സരത്തെ സ്വാധീനിക്കുന്ന കാലമാണ് ഇത്.
സൗത്ത് കൊറിയന്‍ മൊബൈല്‍ നിര്‍മാതാക്കളായ സാംസങ് ഏറ്റവും കുറഞ്ഞ വിലയിലുള്ള സാംസങ് ഗാലക്‌സി ഫോണുമായി എത്തിയിരിക്കുകയാണ്. []
സ്റ്റാര്‍ എന്ന് പേരിട്ട ഫോണിന്റെ വില 5, 240 രൂപയാണ്. സാംസങ്ങിന്റെ ഗാലക്‌സി റേഞ്ചില്‍ വരുന്ന ഫോണുകളിലേക്കും വെച്ച് ഏറ്റവും വില കുറഞ്ഞ ഫോണാണ് സ്റ്റാര്‍. നോക്കിയ ആശയോടും മൈക്രോ മാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ കമ്പനികളോടമായിരിക്കും സ്റ്റാര്‍ മത്സരിക്കേണ്ടി വരിക.
വിലയില്‍ കുറവുണ്ടെങ്കിലും ഉപഭോക്താക്കളുടെ മനസറിഞ്ഞു കൊണ്ട് തന്നെയാണ് സ്റ്റാര്‍ ഫോണ്‍ തയ്യാറാക്കിയതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഡിസൈന്‍ ഫീച്ചേര്‍സിലും പെര്‍ഫോമന്‍സിലും വ്യത്യസ്ത കാത്തുസൂക്ഷിച്ചിട്ടുണ്ടെന്നും സാംസങ് പറയുന്നു.
ഇതിന് മുന്‍പ് ഗാലക്‌സി വൈ ആയിരുന്നു സാസങ്ങിന്റെ ഏറ്റവും വിലകുറഞ്ഞ ഫോണ്‍. 5,890 രൂപയായിരുന്നു ഫോണിന്റെ വില.
സാംസങ് ഗാലക്‌സി സ്റ്റാറില്‍ ഡ്യുവല്‍ സിം ഡിവൈസും A5 1 GHz പ്രൊസസറും ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ ഓപ്പറേറ്റിങ് സിസ്റ്റവുമാണ് ഉപയോഗിച്ചിരിക്കുന്നത്. 3 ഇഞ്ച് കപാസിറ്റിവ് ടച്ച് സ്‌ക്രീനും 2 മെഗാപിക്‌സല്‍ ക്യാമരയും 512 എം ബി റാമും ഫോണിന്റെ പ്രത്യേകതയാണ്.