സാംസങ് ഗാലക്‌സി S4 സൂം ജൂണ്‍ 20ന് എത്തിയേക്കും
Big Buy
സാംസങ് ഗാലക്‌സി S4 സൂം ജൂണ്‍ 20ന് എത്തിയേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th June 2013, 4:22 pm

[]ന്യൂദല്‍ഹി: സാംസങ് ഗാലക്‌സി എസ് ഫോര്‍ മോഡലില്‍ നിന്നും ഗാലക്‌സി എസ് ഫോര്‍ നെക്‌സസ് എഡിഷന്‍, ഗാലക്‌സി എസ് ഫോര്‍ മിനി, ഗാലക്‌സി എക്‌സ് ഫോര്‍ ആക്ടീവ് എന്നീ മോഡലുകള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു.

ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തയനുസരിച്ച് നാലാമത് ഒരു മോഡലുമായി സാംസങ് എത്തുകയാണ്. സാംസങ് ഗാലക്‌സി എസ് ഫോര്‍ സൂം എന്നാണ് മോഡലിന്റെ പേര്. ജൂണ്‍ 20 ന് ഫോണിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്. []

ഫോണിന്റ ചില ചിത്രങ്ങളും പുറത്തായിട്ടുണ്ട്. സാംസങ്ങുമായി ബന്ധപ്പെട്ട മറ്റ് ചില വാര്‍ത്തകളും സാംമൊബൈല്‍ ഇതിന് മുന്‍പ് പുറത്തുവിട്ടിരുന്നു.

16 മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിനുള്ളത്. ഒപ്റ്റിക്കല്‍ സൂമിങ്ങാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഷട്ടര്‍ ബട്ടനും സൂം ബട്ടനും വലതുഭാഗത്തായി സെറ്റ് ചെയ്തിരിക്കുന്നത്.

ഗാലക്‌സി എക്‌സ് ഫോര്‍ സൂമില്‍ 4.3 ഇഞ്ച് qHD സമോള്‍ഡ് ഡിസ്‌പ്ലേയാണുള്ളത്. 1.6 GHz ഡ്യുവല്‍ കോഡ് കോര്‍ പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്.

8 GB മെമ്മറിയാണ് പോണിനുള്ളത്. മൈക്രോ എസ് ഡി കാര്‍ഡ് വഴി 64 ജിബി വരെ മെമ്മറി ഉയര്‍ത്താം. ആന്‍ഡ്രോയ് 4.2 ജെല്ലിബീന്‍ ടെക്‌നോളജിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്

ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ പുറത്തിറങ്ങുന്ന സാംസങ്ങിന്റെ ആദ്യ ഫോണാണ് ഗാലക്‌സി എസ് ഫോര്‍ സൂം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഗാലക്‌സി എസ് 4 വിഭാഗത്തില്‍ വരുന്ന അവസാനത്തെ ഫോണ്‍ കൂടിയാണ് സാംസങ് ഗാലക്‌സി എസ് ഫോര്‍ സൂം.