ഗാലക്‌സി എസ് 4 വില്‍പ്പന പുതിയ റെക്കോര്‍ഡിലേക്ക്
Big Buy
ഗാലക്‌സി എസ് 4 വില്‍പ്പന പുതിയ റെക്കോര്‍ഡിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2013, 12:48 pm

[]സിയോള്‍: സാംസങ് ഗാലക്‌സി സീരീസിലെ പുതിയ വേര്‍ഷന്‍ ഗാലക്‌സി എസ് 4 ന്റെ വില്‍പ്പന റെക്കോര്‍ഡിലേക്ക്. ഏപ്രില്‍ അവസാനത്തില്‍ വിപണിയിലെത്തിയ എസ് 4 ഒരു മാസത്തിനുള്ളില്‍ വിറ്റഴിഞ്ഞത് 10 മില്യണ്‍ യൂണിറ്റ്.

ആപ്പിള്‍ ഐഫോണിന് വെല്ലുവിളി ഉയര്‍ത്തി എത്തിയ എസ് 4 അറുപത് രാജ്യങ്ങളിലാണ് വില്‍പ്പനയ്‌ക്കെത്തിയത്. അടുത്തമാസത്തോടെ 155 രാജ്യങ്ങളില്‍ കൂടി വില്‍പ്പന നടത്താനാണ് സാംസങ്ങിന്റെ പദ്ധതി.[]

5 ഇഞ്ച് എച്ച് ഡി സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയാണ് എസ് 4ന്റെ ഏറ്റവും ഏറ്റവും വലിയ പ്രത്യേകതയായി നിര്‍മാതാക്കള്‍ പറയുന്നത്.

ഐഫോണിനേക്കാളും 56 ശതമാനം വലുപ്പമുള്ള സ്‌ക്രീനാണ് എസ് 4നുള്ളത്. തന്റെ മുന്‍ഗാമികളേക്കാള്‍ സ്ലിം ആണ് എസ്4. 130 ഗ്രാം ഭാരവും 7.9 എംഎം കനവുമാണ് ഇതിനുള്ളത്.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.2.2 ആണ് എസ് 4 ല്‍ ഉള്ളത്. 13 എം.പി ഓട്ടോഫോക്കസ് ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 1.9 ഴവ്വ ക്വാഡ് പ്രോസസ്സര്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

16 ജിബി ഇന്റേണല്‍ മെമ്മറി, 64 ജിബി എക്‌സ്പാന്റബില്‍ മെമ്മറി, 2 ജിബി റാം, എസ് 3 യേക്കാള്‍ ശതമാനം കൂടുതലായുള്ള ബാറ്ററി എന്നിവയും എസ് 4ന്റെ പ്രത്യേകതയാണ്.