സാസംങ് ഗ്യാലക്‌സി എസ് 2 വില്‍പനയില്‍ റെക്കോര്‍ഡിട്ട് മുന്നേറുന്നതിന്റെ വാര്‍ത്തകള്‍ക്കു പിന്നാലെ, ഗ്യാലക്‌സി എസ് 2വിന്റെ പുതിയ വേര്‍ഷനായ ഗ്യാലക്‌സി എസ് 3 അടുത്ത മാസം വിപണിയിലെത്തും.
ഗ്യാലക്‌സി എസ് 2 വിന്റെ സവിശേഷതകള്‍ ഇപ്പോഴും സ്മാര്‍ട്‌ഫോണ്‍ പ്രേമികളുടെ മനംകവരുകയാണ്. അതനാല്‍ ഗ്യാലക്‌സി എസ് 3 യില്‍ എന്തെല്ലാം സവിശേഷതകളാണ് സാംസങ് കരുതിവെച്ചിട്ടുണ്ടാവുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വിപണിയിലെ ഈ അനുകൂല സാഹചര്യം മനസ്സിലാക്കിക്കൊണ്ടു തന്നെ എസ് 3യുടെ പ്രത്യേകതകളൊന്നും സാസംങ് ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
എന്നാല്‍, ടെക്ക് ബ്ലോഗുകളിലെല്ലാം എസ് 3യെക്കുറിച്ചുള്ള ചര്‍ച്ചകളും വിലയിരുത്തലുകളും സജീവമാണ്. 1.5 ജിഗാഹെഡ്‌സ് ക്വഡ് കോര്‍ പ്രോസസ്സറും 2 ജിബി റാമും ചേര്‍ത്ത് സംസങ് എസ്3ക്ക് കുതിര ശക്തി നല്‍കിയിരിക്കുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. 4.8 ഇഞ്ച് 1080p റെസല്യൂഷനുള്ള ഡിസ്‌പ്ലേയും 8 മെഗാപിക്‌സല്‍ ക്യാമറയും (2 മെഗാപിക്‌സലിലാണ് ഫ്രണ്ട് ക്യാമറ) എസ്3ക്ക് ഉണ്ടാകുമെന്ന് ടെക്കികള്‍ പറയുന്നു. ആന്‍ഡ്രോയിഡ് 4.0 പ്ലാറ്റ്‌ഫോമിലാണ് എസ്3യുടെ പ്രവര്‍ത്തനമത്രെ.
ഗ്യാലക്‌സി എസ് 3 ബ്രിട്ടനിലെ ഷോപ്പുകളിലാണ് ആദ്യം എത്തുക.
വികസ്വര രാജ്യങ്ങളിലെ ആന്‍ഡ്രോയിഡ് വിപണികളില്‍ ഇപ്പോള്‍ സാംസങാണ് താരം. സാംസങ് ഗ്യാലക്‌സി എസ് 2 ലോക വിപണിയിലാകമാനം റെക്കോര്‍ഡ് വില്‍പന നടക്കുകയാണ്.