[]സാംസങ്ങിന്റെ നെക്സ്റ്റ് ജനറേഷന്‍ ഫോണായ ##സാംസങ് ഗാല്ക്‌സി നോട്ട് 3 ഉടന്‍ വിപണിയിലെത്തിയേക്കുമെന്ന് സൂചന. നോട്ട് 3 യുടെ ചില പ്രത്യേകതള്‍ ചോരുകയും ചെയ്തു. []
5.7 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുണ്ടാകുക. 3 ജിബി റാമും ഉണ്ട്. ആന്‍ഡ്രോയ്ഡ് 4.3 ജെല്ലി ബീന്‍ ഒ.എസ് ടെക്‌നോളജിയാണ് ഉപയോഗിച്ചി രിക്കുന്നതെന്ന് കൊറിയന്‍ പബ്ലിക്കേഷനായ എം.കെ ന്യൂസ് പറയുന്നു.
5.99 ഡിസ്‌പ്ലേ ഫോണായിരുന്നു ആദ്യം സാംസങ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് 5.7 ആയി തന്നെ തീരുമാനിക്കുകയായിരുന്നു എന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാലക്‌സി മെഗാ 5.8 നും മെഗാ 6.3 ക്കും ലഭിച്ച സ്വീകാര്യതയാണ് ഇതിന് പിന്നിലെന്നാണ് അറിയുന്നത്.
ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയും 1080X 1920 പിക്‌സല്‍ റെസല്യൂഷനും ഉണ്ട്. സ്‌നാപ്ഡ്രാഗണ്‍ 800 ചിപ്‌സെറ്റ് ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 4 നായിരിക്കും ഫോണ്‍ വിപണിയിലെത്തുകയെന്നാണ് അറിയുന്നത്.