| Wednesday, 9th September 2015, 12:09 pm

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 5 ഇന്ത്യയില്‍; വില 53,900 രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്


സാംസങ്ങിന്റെ ഗ്യാസക്‌സി സീരീസിലുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗ്യാലക്‌സി നോട്ട് 5 ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്. 32 GB മോഡലിന് 53,900 രൂപയും 64 GB മോഡലിന് 59,900 രൂപയുമാണ് വില. ടച്ച് കൂടുതല്‍ കൃത്യതയുള്ളതാക്കാന്‍ എസ് പെന്‍ കൂടിയുണ്ട് ഫോണിനൊപ്പം. ഇത് ഫോട്ടോ, വീഡിയോ എഡിറ്റിങ്ങിന് കൂടുതല്‍ സഹായമേകും.

5.7 ഇഞ്ച് Quad HD super Amold ഡിസ്‌പ്ലേയാണ് നോട്ട് 5ന്. Octacore Exynos പ്രൊസസറും 4GB റാമും കരുത്തനാക്കുന്നു നോട്ട് 5നെ. 16 MPയാണ് പിന്‍ക്യാമറ.   5 MP “സെല്‍ഫി ക്യാമറ.” ബ്ലൂടൂത്ത് 4.2 വേര്‍ഷനിലേക്ക് മാറിയിട്ടുണ്ട്. 802.11യാണ് വൈഫൈ. നോട്ട് 5ന്റെ പ്രധാന ഫീച്ചറുകളായ Live Video Brodcast, Video Collage, Video Highlight എന്നിവ ഇന്ത്യന്‍ ടെക്‌നീഷ്യന്മാരാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.

മറ്റു ഗ്യാലക്‌സി ഫോണുകളില്‍ നിന്ന് നോട്ട് 5നുള്ള പ്രധാന വ്യത്യാസങ്ങളിലൊന്നാണ് അഴിച്ചു മാറ്റാന്‍ കഴിയാത്ത ബാറ്ററി. ഇത്രയും ഫീച്ചറുകളുള്ള ഫോണായതിനാല്‍ സ്ഥിരമായി ചാര്‍ജ്ജ് ചെയ്തുകൊണ്ടേയിരിക്കേണ്ടി വരുമെന്നത് അലട്ടുന്ന വിഷയമാണ്. വയര്‍ലെസ് ചാര്‍ജ്ജിങ് സപ്പോര്‍ട്ട് ചെയ്യും എന്നതാണ് ഏക ആശ്വാസം. പക്ഷേ Quick Charging Option, Ultra Saving Mode എന്നിവ മികച്ച ബാറ്ററി പെര്‍ഫോമന്‍സ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

നോട്ട് 5 എക്‌സ്‌റ്റേണല്‍ മെമ്മറി സ്‌റ്റോറേജും എടുത്തു കളഞ്ഞിട്ടുണ്ട്. 32 GB, 64 GB ഇന്റേണല്‍ മെമ്മറികള്‍ തന്നെയാണ് ശരണം. ഒറ്റ സിം മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുക എന്നതും നിരാശയാണ് പകരുന്നത്.

മറ്റ് പല നവതലമുറ ഫോണുകളെയും പോലെ Finger Print Scanner വഴി സുശക്തമാക്കിയിട്ടുണ്ട് സെക്യൂരിറ്റി. Black Saphire, Gold Platinum, Silver Titan എന്നീ നിറങ്ങളില്‍ സെപ്റ്റംബര്‍ 20 തൊട്ട് ഗ്യാലക്‌സി നോട്ട് 5 വിപണിയില്‍ ലഭ്യമാകും. അതേസമയം ഫോണിനായി ഈ മാസം 19നു മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് വയര്‍ലെസ്സ് ചാര്‍ജ്ജര്‍ സൗജന്യമായി നല്‍കുമെന്ന് കമ്പനി അറിയിച്ചു.

We use cookies to give you the best possible experience. Learn more