| Thursday, 9th August 2012, 2:03 pm

ഫ്‌ളക്‌സിബിള്‍ സ്‌ക്രീനുമായി ഗാലക്‌സി നോട്ട് 2

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : നെക്‌സ്റ്റ് ജനറേഷന്‍ സ്മാര്‍ട്ട് ഫോണായ സാംസങ് ഗാലക്‌സി നോട്ട് 2 എത്തുന്നത് ഫ്‌ളക്‌സിബിള്‍ സ്‌ക്രീനുമായാണെന്ന് റിപ്പോര്‍ട്ട്.[]

ഇനി ഫ്‌ളക്‌സിബിള്‍ എന്ന് കേട്ട് എങ്ങനെവേണമെങ്കിലും  വളച്ചെടുക്കാം എന്ന് കരുതല്ലേ. മറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും വ്യത്യസ്തമായി ഗാലക്‌സി നോട്ട് 2 വീണാലും തട്ടിയാലും ഇതിന്റെ സ്‌ക്രീന്‍ പൂര്‍വ്വ സ്ഥിതിയിലാകുമെന്നാണ് ഫ്‌ളക്‌സിബിള്‍ എന്നത് കൊണ്ട്  ഉദ്ദേശിക്കുന്നത്.

മറ്റൊരു പ്രത്യേകത കൂടിയുണ്ട്, കല്ലില്‍ തട്ടി സ്‌ക്രീന്‍ ഒടിഞ്ഞാല്‍ സ്‌ക്രീന്‍ പൂര്‍വ്വസ്ഥിതിയിലാകും. അതേസമയം ഗ്ലാസിലാണ് തട്ടുന്നതെങ്കില്‍ ഫോണും കാശും പോയെന്ന് കരുതിയാല്‍ മതി!

5.5 ഇഞ്ച് സ്‌ക്രീനുള്ള ഗാലക്‌സി നോട്ട് 2 ന് മറ്റ് സ്മാര്‍ട്ട് ഫോണുകളേക്കാള്‍ റെസല്യൂഷനും സ്പീഡും കൂടുതലുണ്ടാകുമെന്നാണ് അറിയുന്നത്. പുതിയ ഡിവൈസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സാംസങ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സാംസങ്ങിന്റെ തന്നെ ക്വാഡ് പ്രോസസ്സറും ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ വേര്‍ഷനുള്ള ഗാലക്‌സി നോട്ട് 2ല്‍ 2 ജിബി റാമാണുള്ളതെന്നും അറിയുന്നു.

We use cookies to give you the best possible experience. Learn more