സാംസങ് ഗാലക്‌സിയുടെ 2016 എഡിഷനിലെ ഏറ്റവും പുതിയ മൊബൈല്‍ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. സാംസങ് ഗാലക്‌സി ജെ5, ഗാലക്‌സി ജെ.7 തുടങ്ങിയ മോഡലുകളാണ് പുറത്തിറക്കിയത്.
13900,15900 എന്നിങ്ങനെയാണ് വില. നാളെ മുതല്‍ ഫഌപ്പ്ക്കാര്‍ട്ട് വഴി മാത്രമായി ഫോണ്‍ ലഭ്യമാകും. കറുപ്പ്,വെളുപ്പ്, ഗോള്‍ഡന്‍ നിറങ്ങളില്‍ ആണ് പുതിയ മോഡലുകള്‍.
മെറ്റല്‍ ഫ്രെയിമുകള്‍ ഫോണിന്റെ പ്രത്യേകതകളിലൊന്നാണ്. സാംസങ് ഗാലക്‌സി ജെ5, ഗാലക്‌സി ജെ.7 ന്റെ 2016 എഡിഷനുകള്‍ ആദ്യം പുറത്തിറക്കിയത് ചൈനയിലാണ്.
4ജി. സപ്പോര്‍ട്ടിങ്ങായ രണ്ട് സ്മാര്‍ട്ട്‌ഫോണുകളും ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മാലോയിലാണ് പ്രവര്‍ത്തിക്കുന്നത്. എല്‍.ഇ.ഡി ഫഌഷുള്ള 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയൊടൊപ്പം 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും അടങ്ങിയിരിക്കുന്നു. സാംസങ് ഗാലക്‌സി പരിചയപ്പെടുത്തിയിരുന്ന ബൈക്ക് മോഡ് സേവനം ഗാലക്‌സി ജെ5, ജെ.7 ലും ലഭ്യമാണ്.
സാംസങ് എയര്‍ടെല്ലുമായി ചേര്‍ന്ന് ഡബിള്‍ ഡാറ്റാ ഓഫറും ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ആറുമാസത്തേക്ക് 30ജിബി വരെ 3ഏഡാറ്റ സൗജന്യമായി ലഭിക്കും.
സാംസങ് ഗാലക്‌സി ജെ5 ന്റെ സ്‌പെസിഫിക്കേഷന്‍സ് എന്തെല്ലാമെന്ന് നോക്കാം, 5.2 ഇഞ്ച് ഡിസ്‌പ്ലേക്കൊപ്പം 720ഃ1280 പിക്‌സലുണ്ട്. ക്വാഡ്‌കോര്‍ പ്രൊസസ്സറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
16 ജി.ബി. സ്റ്റോറേജിനൊപ്പം എസ്.ഡി.ക്കാര്‍ഡ് വഴി കൂട്ടാവുന്ന മെമ്മറി 128 ജി.ബി. വരെ. 3100 എംഎഎച്ച് യുടെ കരുത്തുറ്റ ബാറ്ററി പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. 158 ഗ്രാം മാത്രമാണ് ഭാരം.
സാംസങ് ഗാലക്‌സി ജെ7 2016 ന്റെ പ്രത്യേകതകള്‍
സാംസങ് ഗാലക്‌സി ജെ7 സ്മാര്‍ട്ട്‌ഫോണിന് 5.5 ഇഞ്ച് എച്ച.ഡി.(720ഃ1280 പിക്‌സല്‍) ആണ് ഡിസ്‌പ്ലേ. ഒക്ടാകോര്‍ പ്രൊസസ്സറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 2ജി.ബി. റാം,സ്.ഡി.ക്കാര്‍ഡ് വഴി കൂട്ടാവുന്ന മെമ്മറി 16 മുതല്‍ 128 ജി.ബി. വരെ. 3300 എംഎഎച്ച് ആണ് ബാറ്ററി ശക്തി.