| Friday, 25th December 2015, 2:24 pm

സാംസങ് ഗാലക്‌സി എ9 പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൗത്ത്‌കൊറിയന്‍ കമ്പനിയായ സാംസങ് ഗാലക്‌സി എ സീരീസിലെ ഗാലക്‌സി എ9 മോഡല്‍ ചൈനയില്‍ പുറത്തിറക്കി.

ആന്‍ഡ്രോയ്ഡ് 5.1.1 ലോലിപോപ്പ് ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. സാംസങ് ഗാലക്‌സി എ9 യില്‍ ഡ്യുവല്‍സിം സംവിധാനവും മെറ്റല്‍ ഫ്രേമും ഗ്ലാസ് ബോഡി ഡിസൈനുമാണ് ഉള്ളത്.

6 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയും 1080*1920 പിക്‌സല്‍ റെസല്യൂഷനും ഉണ്ട്.  32 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്. മൈക്രോ എസ് ഡി കാര്‍ഡ് വഴി 128 ജിബി വരെയായി ഉയര്‍ത്താം.

പിന്‍വശത്തെ ക്യാമറ 13 മെഗാപിക്‌സലാണ്. എല്‍.ഇ.ഡി ഫ് ളാഷും ഉണ്ട്. 8 മെഗാപിക്‌സലാണ് മുന്‍വശത്തെ ക്യാമറ. 4000എം എ എച്ച് ആണ് ബാറ്ററി ലൈഫ്.

ബ്ലൂടൂത്ത്, വൈഫൈ, എന്‍.എഫ്.സി, യു.എസ്.ബി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. വൈറ്റ്, ഗോള്‍ഡ്, പിങ്ക് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

We use cookies to give you the best possible experience. Learn more