സാംസങ് ഗാലക്‌സിയുടെ 2017 ലെ എ സീരീസ് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. എ സീരീസ് മോഡല്‍ ജനുവരിയിലായിരുന്നു പ്രഖ്യാപിച്ചത്. മോഡല്‍ റഷ്യയിലും മലേഷ്യന്‍ വിപണികളിലും ലഭ്യമാക്കിയിരുന്നു. ഗാലക്‌സി എ5 ന് 28,990 രൂപയാണ് വില. ഗാലക്‌സി എ 7 ന് 33,490 രൂപയുമാണ് വില. മാര്‍ച്ച് 15 മുതല്‍ ഓഫ്‌ലൈനായും ഓണ്‍ലൈനായും ഫോണ്‍ ലഭ്യമാക്കും.
പുതിയ മോഡലയാ ഗാലക്‌സി എ 5 ന്റെ പ്രധാനപ്രത്യേക പുറകവശത്ത് കൂടി ഉള്‍പ്പെടുത്തിയ ഗ്ലാസ് ബില്‍ട്ട് സ്ട്രക്ചര്‍ തന്നെയാണ്. 5.2 ഇഞ്ച് ഫുള്‍ എച്ച് ഡി സൂപ്പര്‍ അമോള്‍ഡ് 2.5 ഡി കര്‍വ്ഡ് ഡിസ്‌പ്ലേയാണ് ഉള്ളത്.
ഒക്ടാ കോര്‍ 1.9 ജിഎച്ച് സെഡ് എക്‌സിനോസ് 7880 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 3 ജിബിയാണ് റാം. 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഉണ്ട്. 256 ജിബി വരെ ഇത് ഉയര്‍ത്താം. പിന്‍വശത്തെ ക്യാമറയും മുന്‍വശത്തെ ക്യാമറയും 16 മെഗാപിക്‌സലാണ്.
ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.
ഗാലക്‌സി എ7 മോഡലില്‍ 5.2 ഇഞ്ച് ഫുള്‍ എച്ച് ഡി സൂപ്പര്‍ അമോള്‍ഡ് 2.5 ഡി കര്‍വ്ഡ് ഡിസ്‌പ്ലേയാണ് ഉള്ളത്.
ഒക്ടാ കോര്‍ 1.9 ജിഎച്ച് സെഡ് എക്‌സിനോസ് 7880 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 3 ജിബിയാണ് റാം. 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഉണ്ട്. 256 ജിബി വരെ ഇത് ഉയര്‍ത്താം. പിന്‍വശത്തെ ക്യാമറയും മുന്‍വശത്തെ ക്യാമറയും 16 മെഗാപിക്‌സലാണ്.
ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3600 ആണ് ബാറ്ററി ലൈഫ്.