ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കമ്പനിയുടെ വരുമാനം 4.1 ട്രില്യണ്‍ ആയിരുന്നു. ഫിനാന്‍ഷ്യല്‍ ഡാറ്റ പ്രൊവൈഡര്‍ ആയ ഫാക്ട്‌സെറ്റിന്റെ കണക്ക് പ്രകാരം നേരത്തെ ഇത് 5.2 ട്രില്യണ്‍ ആയിരുന്നു. ഒരു വര്‍ഷം മുമ്പുണ്ടായിരുന്ന റെക്കോര്‍ഡ് ലാഭം 10.2 ട്രില്യനേക്കാള്‍ 60% കുറവാണിത്.
സാംസങ്ങിന്റെ ഏറ്റവും പ്രചാരം ലഭിച്ച ഗ്യാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിപണിയില്‍ ലഭിച്ച തിരിച്ചടിയാണ് കമ്പനിയുടെ ലാഭത്തില്‍ ഇത്രവലിയ കുറവുണ്ടാകാന്‍ കാരണം.
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വന്‍ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് കമ്പനി പറയുന്നു. മാര്‍ക്കറ്റിങ്ങിന് ചിലവ് കൂടുന്നതും ശരാശരി വില്പന വില കുറയുന്നതും കമ്പനിയ്ക്ക് തിരിച്ചടിയായെന്നും അവര്‍ വ്യക്തമാക്കി.
പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെ കയറ്റുമതി വര്‍ധിക്കുമെന്നും ടിവി ഉല്പന്നങ്ങളുടെ ഡിമാന്റ് കൂടുമെന്നും കമ്പനി പ്രതീക്ഷിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.
ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ ഗ്യാലക്‌സി എസ്5ന് വേണ്ടത്ര സ്വാധീനം ചെലുത്താനാവാത്തതാണ് കമ്പനിയുടെ ലാഭവിഹിതം കുറയാന്‍ കാരണമായതെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.