കറാച്ചി: പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് പ്രതിഷേധ പ്രകടനം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. കറാച്ചിയിലെ സ്റ്റാര്‍ സിറ്റി മാളിന് പുറത്ത് പ്രതിഷേധിച്ച 27 പേരെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിഷേധസമരം അക്രമത്തില്‍ കലാശിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
സെല്‍ഫോണ്‍ നിര്‍മാണ കമ്പനിയായ സാംസങ്ങിനെതിരെ മതനിന്ദ ആരോപിച്ച് പ്രതിഷേധിച്ച കമ്പനിയിലെ തൊഴിലാളികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
The police on Friday detained at least 27 employees of a mobile phone company following a violent protest outside Star City Mall in Karachi over alleged blasphemy.
For more: https://t.co/FxzBHn60Vm#etribune #news #Samsung pic.twitter.com/KDElaK2AQN
— The Express Tribune (@etribune) July 1, 2022
സ്റ്റാര്‍ സിറ്റി മാളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സാംസങ്ങിന്റെ വൈഫൈ ഡിവൈസുകളില്‍ നിന്നും മതനിന്ദാ കമന്റുകള്‍ പോസ്റ്റ് ചെയ്യപ്പെട്ടു, എന്നാരോപിച്ചായിരുന്നു സാംസങ്ങിലെ തൊഴിലാളികള്‍ മാളിന് പുറത്ത് പ്രതിഷേധിച്ചത്. സാംസങ്ങിന്റെ ബില്‍ബോര്‍ഡുകളും പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു.