സാംസങ് ഗാലക്‌സി നോട്ട് 10.1
Big Buy
സാംസങ് ഗാലക്‌സി നോട്ട് 10.1
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th August 2012, 10:15 am

 

സാംസങ്ങിന്റെ ഗാലക്‌സി നോട്ട് 10.1 ഉടന്‍ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. വില്‍പ്പനയുടെ ആദ്യ പടിയായി തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ മാത്രമാണ് ആദ്യം വില്‍ക്കപ്പെടുന്നത്.[]

ക്വാഡ് പ്രോസ്സസറും 2 ജിബി റാമും ഉള്ള ഗാലക്‌സി നോട്ട് മൂന്ന് വേര്‍ഷനുകളിലായാണ് എത്തുന്നത്.

3g+Wi-FI, Wi-FI only, LTE എന്നീ വേര്‍ഷനുകളിലെത്തുന്ന ഗാലക്‌സി നോട്ട് യു.എസ്, യു.കെ, ജര്‍മ്മനി, കൊറിയ എന്നീ രാജ്യങ്ങളിലാണ് ആദ്യം പുറത്തിറങ്ങുക.

ആന്‍ഡ്രോയിഡ് 4.0 വേര്‍ഷനുള്ള ഗാലക്‌സി നോട്ടില്‍ ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ വേര്‍ഷനാണോയെന്ന് നിര്‍മ്മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. S-pen സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍ എന്നിവയും ഗാലക്‌സി നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

5 എം.പി റെയര്‍ ക്യാമറ, 1.9 എം.പി ഫ്രണ്ട് ക്യാമറ, 1280X800 റെസൊല്യൂഷനോട് കൂടിയ 10.1 ഇഞ്ച് ഡിസ്പ്ല, 7000 mAh ബാറ്ററി ലൈഫ്, എന്നിവയാണ് ഗാലക്‌സി നോട്ടിന്റെ മറ്റ് പ്രത്യേകതകള്‍.

ഇത് കൂടാതെ, സ്മാര്‍ട്ട് സ്റ്റേ പോപ്പ് അപ്പ് പ്ലേ, ഓള്‍ ഷെയര്‍ പ്ലേ, ഓള്‍ ഷെയര്‍  ഗ്രൂപ്പ് കാസ്റ്റ്, എന്നീ ഫീച്ചേര്‍സും ഗാലക്‌സി നോട്ടിനുണ്ട്.

ഡിവൈസിന്റെ വിലയെ കുറിച്ചുള്ള വിവരങ്ങള്‍ സാംസങ് പുറത്തുവിട്ടിട്ടില്ല.