[]ന്യൂദല്‍ഹി: സാംസങ്ങിന്റ് ഗാലക്‌സി ടാബ് 3 ടാബ്ലറ്റ് വരുന്നു. 8 ഇഞ്ചിലും 10.1 ഇഞ്ചിലുമായി രണ്ട് മോഡലിലാണ് ടാബ് 3 എത്തുന്നത്.
ഈ മാസത്തോടെ തന്നെ ആഗോളവിപണയില്‍ ടാബ്ലറ്റ് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. സാംസങ് ഗാലക്‌സി ടാബ് 3 യിലെ 10.1 ഇഞ്ച് മോഡല്‍ അവതരിപ്പിക്കുന്ന ഇന്റല്‍ ആണ്. ഇന്റല്‍ ചിപ്പ് വഴി സാംസങിന്റെ ഒരു മോഡല്‍ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. []
8 ഇഞ്ച് മോഡലില്‍ 1.5 GHz ഡ്യുവല്‍ കോഡ് കോര്‍ പ്രൊസസറും WXGA TFT (1280 x 800) ഡിസ്‌പ്ലേയുമാണ് ഉള്ളത്. ടാബ്ലറ്റില്‍ പിന്‍വശത്തെ ക്യമറ 5 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 1.3 മെഗാപിക്‌സലുമാണ്. 1.5 GB റാമാണ് ഇതില്‍ ഉള്ളത്. 4,450 mAh ബാറ്ററി ലൈഫാണ് പ്രദാനം ചെയ്യുന്നത്.
10.1 ഇഞ്ച് ടാബ്ലറ്റില്‍ WXGA TFT ഡിസ്‌പ്ലേയില്‍ 1.6 GHz കോഡ് കോര്‍ പ്രൊസസറാണ് ഉള്ളത്. ഇതിന്റെ പിന്‍വശത്തെ ക്യാമറ 3 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 1.3 മെഗാപിക്‌സലുമാണ്. 6,800 mAh ബാറ്ററി ലൈഫും 1 GB റാമുമുണ്ട്.
രണ്ട് മോഡലുകളിലും 16 GB മുതല്‍ 32 GB വരെ ഉപയോഗിക്കാം. മൈക്രോ എസ് ഡി കാര്‍ഡ് വഴി 64 BG വരെ ഉയര്‍ത്താവുന്നതുമാണ്. രണ്ട് മോഡലുകളിലും ആന്‍ഡ്രോയ്ഡ് 4.2 OS ജെല്ലി ബീന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.