‘പ്രവാസി ക്ഷേമനിധിയും ആശങ്കകളും’ ചര്‍ച്ച സംഘടിപ്പിക്കുന്നു
Pravasi
‘പ്രവാസി ക്ഷേമനിധിയും ആശങ്കകളും’ ചര്‍ച്ച സംഘടിപ്പിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th October 2010, 5:10 pm

ദോഹ : പ്രവാസി ക്ഷേമനിധിയെ കുറിച്ച് പ്രവാസികള്‍ക്കിടയിലുള്ള ആശങ്കകള്‍ ദൂരീകരിച്ച് കൂടുതല്‍ പ്രവാസികളെ ക്ഷേമനിധിയുടെ ഭാഗമാക്കാനായി ഖത്തറിലെ സംസ്കാരിക സംഘടനയായ സംസ്കാര ഖത്തര്‍ ടേബിള്‍ ടോക്ക് സംഘടിപ്പിക്കുന്നു.‘പ്രവാസി ക്ഷേമനിധിയും ആശങ്കകളും’ എന്ന വിഷയത്തില്‍  ഒക്ടോബര്‍ എട്ടാം തിയതി  വൈകീട്ട് ഏഴ് മണിക്ക് ദോഹ ജതീതിലുള്ള ‘മുഗള്‍ എംബയര്‍‘ ഹോട്ടലില്‍ വെച്ച് ടേബിള്‍ ടോക്ക് സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ടുമാസക്കാലമായി, സംഘടന ക്ഷേമനിധിയുടെ ആനുകൂല്യം കൂടുതല്‍ പേരില്‍ എത്തിക്കുന്നതിനായി സംഘടനാപ്രതിനിധികള്‍ ഖത്തറിന്റെ വിവിധ മേഖലകളിലുള്ള ലേബര്‍ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടങ്ങളില്‍ ക്ഷേമനിധിയെ കുറിച്ച് ബോധവത്കരണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മനസ്സിലായ വസ്തുത, ഈ ക്ഷേമനിധിയെപ്പറ്റി കൂടുതല്‍ പേര്‍ക്കും അറിവില്ല എന്നാണെന്ന് സംസ്കാര ഭാരവാഹികള്‍ അറിയിച്ചു.

സംസ്കാര ഖത്തറിന്റെ പ്രസിഡണ്ടും ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്‍‌റ്റ് ഫണ്ട് ലീഗല്‍ അഡ്വൈസറും കൂടിയായ അഡ്വക്കറ്റ് ജാഫര്‍ഖാന്‍ ചര്‍ച്ചയില്‍ വിഷയം അവതരിപ്പിക്കും.

ഹെല്‍പ്പ് ലൈന്‍ സംവിധാനത്തിലൂടെയും പ്രവാസി ക്ഷേമനിധിയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കും. ഇതിനായി വിളിക്കേണ്ട നമ്പറുകള്‍,അഡ്വ. ജാഫര്‍ഖാന്‍ 55628626,77942169. അഡ്വ.അബൂബക്കര്‍ 55071059. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ 551987804,77940225.