ചന്ദ്രപ്രകാശ് ദ്വിവേദിയുടെ സംവിധാനത്തിലൊരുങ്ങിയ സാമ്രാട്ട് പൃഥ്വിരാജ് കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്തത്.
തിയേറ്റര്‍ റിലിസിന് ശേഷം ചിത്രം കഴിഞ്ഞ ദിവസം ഒ. ടി.ടിയില്‍ സ്ട്രീമിങ് തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഒ.ടി.ടിയിലും ചിത്രം കണ്ട പ്രേക്ഷകര്‍ മോശം അഭിപ്രായങ്ങളുമായി എത്തിയിരിക്കുകയാണ്. ഈ വര്‍ഷം കണ്ട ഏറ്റവും മോശം ചിത്രമാണ് സാമ്രാട്ട് എന്നും ഈ സിനിമ തിയേറ്ററില്‍ കാണാന്‍ തിരുമാനിക്കാഞ്ഞത് ഭാഗ്യമായി എന്നൊക്കെയാണ് ആമസോണ്‍ പ്രൈമില്‍ ചിത്രം കണ്ടവരുടെ പ്രതികരണങ്ങള്‍.
ട്വിറ്ററില്‍ വലിയ രീതിയിക്കുള്ള ട്രോളാണ് ചിത്രം ഏറ്റുവാങ്ങുന്നത്. ഇത്രയും മോശം ചിത്രങ്ങള്‍ തെരെഞ്ഞെടുത്ത് അഭിനയിക്കാന്‍ അക്ഷയ്കുമാര്‍ കഷ്ടപ്പെടുകയാണ് എന്ന് പറയുന്നവരുമുണ്ട്.12ാം നൂറ്റാണ്ടിലെ രജപുത് ഭരണാധികാരിയായിരുന്ന പൃഥ്വിരാജിനേയും തന്റെ രാജ്യത്തെ ആക്രമിക്കാനെത്തിയ മുഹമ്മദ് ഗോറിയുമായുള്ള പോരാട്ടത്തേയുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചത്.
അക്ഷയ് കുമാര്‍ നായകനായ ചിത്രം ബോക്സ്ഓഫീസില്‍ വമ്പന്‍ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ബോളിവുഡില്‍ അടുത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ പരാജയമാണ് സാമ്രാട്ടിന് ബോക്‌സ് ഓഫിസില്‍ ലഭിച്ചത്.
ചന്ദ്രപ്രകാശ് ദ്വിവേദിയുടെ സംവിധാനത്തിലൊരുങ്ങിയ സാമ്രാട്ട് പൃഥ്വിരാജ് കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്തത്. 12ാം നൂറ്റാണ്ടിലെ രജപുത് ഭരണാധികാരിയായിരുന്ന പൃഥ്വിരാജിനേയും തന്റെ രാജ്യത്തെ ആക്രമിക്കാനെത്തിയ മുഹമ്മദ് ഗോറിയുമായുള്ള പോരാട്ടത്തേയുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചത്.
ചിത്രത്തിന്റെ തിയേറ്റര്‍ തോല്‍വി കണക്കിലെടുത്ത് ഒ.ടി.ടി റിലീസ് ചെയ്യുന്ന തിയതിയില്‍ നിര്‍മാണ കമ്പനി മാറ്റം വരുത്തിയിരുന്നു.
സംവിധായകന്‍ ചന്ദ്രപ്രകാശ് ദ്വിവേദിയാണ് സാമ്രാട്ട് പൃഥ്വിരാജിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. മാനുഷി ചില്ലര്‍, സഞ്ജയ് ദത്ത്, മാനവ് വിജ്, അശുതോഷ് റാണ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യാഷ് രാജ് ഫിലിംസ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം.
Content Highlight : Samrat Prithviraj getting heavy trolls after ott release