| Tuesday, 9th May 2017, 9:53 am

ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്നു പറഞ്ഞ ബി.ജെ.പിക്കെതിരെ ഹിന്ദുക്കള്‍ അപകീര്‍ത്തി കേസുകൊടുക്കണമെന്ന് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്ന് പറയുന്ന ബി.ജെ.പിക്ക് എതിരെ കേസ് കൊടുക്കണമെന്ന് ശിവസേന. ഇന്ത്യ ഹിന്ദുത്വ രാജ്യമാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ ബി.ജെ.പി ഇപ്പോള്‍ മതനിരപേക്ഷ രാജ്യമെന്നാണ് പറയുന്നത് ഇത് വഞ്ചനയാണ്.

ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണെന്ന് അന്താരാഷ്ട്ര വേദിയില്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ രാജ്യത്തെ നൂറു കോടി ഹിന്ദുക്കളും ബി.ജെ.പിക്ക് എതിരെ കേസ് കൊടുക്കണമെന്നാണ് ശിവസേനയുടെ ആഹ്വാനം.

“ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി മാറണം. എന്നാല്‍ വിഭജനത്തിനുശേഷം രണ്ടു കോടി മുസ് ലീങ്ങള്‍ ഇവിടെ തങ്ങാന്‍ തീരുമാനിച്ചതിനാല്‍ ഇന്ത്യ മതേതര രാജ്യമായിമാറി. നമ്മള്‍ സ്വയം മതേതര രാഷ്ട്രമെന്ന് വിളിക്കാന്‍ തുടങ്ങിയാല്‍ രാജ്യം രാമ, കൃഷ്ണ, സോംനാഥ് ഭൂമിയാവില്ല.” സാംമ്‌നയില്‍ പറയുന്നു.


Must Read: കൈക്കൂലി വാങ്ങി പോക്കറ്റിലിട്ട് മുദ്രാവാക്യം വിളിച്ചിട്ട് കാര്യമില്ല; മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാരിനും ഇടത് യൂണിയനുകള്‍ക്കുമെതിരെ സി.എന്‍ ജയദേവന്‍ 


ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് സര്‍ക്കാര്‍ അഭിമാനത്തോടെ പ്രഖ്യാപിക്കണം. അതിനു വേണ്ടിയാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോള്‍ ഹിന്ദുത്വ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിലാണ് ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ ആഘോഷിച്ചതെന്ന് ശിവസേന മുഖപത്രമായ സാംമ്നയില്‍ പറയുന്നു.

53 ഇസ്‌ലാമിക രാജ്യങ്ങളുണ്ട്. എന്നാല്‍ ഒരു ഹിന്ദു രാഷ്ട്രം പോലുമില്ല. ബി.ജെ.പി അധികാരത്തില്‍ വന്നപ്പോല്‍ ഹിന്ദുക്കള്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ മോദി സര്‍ക്കാര്‍ ആ പ്രതീക്ഷ തകര്‍ത്തു.” ശിവസേന കുറ്റപ്പെടുത്തുന്നു.

യുഎന്‍ സമ്മേളനത്തില്‍ ഇന്ത്യന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്ന് പറഞ്ഞതാണ് ശിവസേനയെ ചൊടിപ്പിച്ചത്. ഇന്ത്യയ്ക്ക് ഔദ്യോഗിക മതമില്ലെന്നും മതനിരപേക്ഷ രാജ്യമാണെന്നുമാണ് മുകുള്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more