| Thursday, 26th July 2018, 4:12 pm

9 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റ്, പുറത്താകാതെ 51 റണ്‍സ്; സ്‌കൂള്‍ ക്രിക്കറ്റില്‍ അവിസ്മരണീയ പ്രകടനവുമായി ദ്രാവിഡിന്റെ മകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗലൂരു: സച്ചിന്റെ മകന്റെ അരങ്ങേറ്റ നേട്ടത്തിനു പിന്നാലെ അത്ഭുതം സൃഷ്ടിച്ച് ദ്രാവിഡിന്റെ മകനും. സ്‌കൂള്‍ ക്രിക്കറ്റില്‍ തന്റെ ടീമിനുവേണ്ടി മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച സമിത് ദ്രാവിഡിന്റെ മികവില്‍ മല്യ അദിതി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ 9 വിക്കറ്റ് വിജയം സ്വന്തമാക്കി.

9 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സമിത്, ബാറ്റെടുത്തപ്പോള്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു.

അണ്ടര്‍ 14 സ്‌കൂള്‍ ക്രിക്കറ്റിലായിരുന്നു സമിതിന്റെ മാസ്മരിക പ്രകടനം. കേംബ്രിഡ്ജ് പബ്ലിക് സ്‌കൂളിനെയാണ് മല്യ അദിതി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പരാജയപ്പെടുത്തിയത്.

ഇതാദ്യമായല്ല സമിത് വാര്‍ത്തകളില്‍ നിറയുന്നത്. ഈ വര്‍ഷം ജനുവരിയില്‍ അണ്ടര്‍ 14 ബി.ടി.ഡബ്ല്യു കപ്പില്‍ സെഞ്ച്വറി നേടിയിരുന്നു. 12 വയസാണ് സമിതിന്റെ പ്രായം.

ALSO READ: അര്‍ജന്റീനയ്ക്ക് സാമ്പത്തിക ലാഭമുണ്ടാവണമെങ്കില്‍ മെസ്സി ടീമിലുണ്ടാവണം: അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

ഒരു കാലത്ത് ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുന്തൂണായിരുന്ന ദ്രാവിഡ് ഇപ്പോള്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ വിക്കറ്റ് നേടിയിരുന്നു. ദ്രാവിഡാണ് ഈ ടീമിനെയും പരിശീലിപ്പിക്കുന്നത്.

ശ്രീലങ്കക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റിലായിരുന്നു അര്‍ജുന്റെ പ്രകടനം.

മുന്‍താരം സുനില്‍ ജോഷിയുടെ മകനും ഇതിനോടകം ക്രിക്കറ്റില്‍ തന്റെ വരവറിയിച്ചുകഴിഞ്ഞു. ദ്രാവിഡിന്റെ മകന്‍ സെഞ്ച്വറി നേടിയ മത്സരത്തില്‍ സുനില്‍ ജോഷിയുടെ മകന്‍ ആര്യന്‍ നേടിയത് 154 റണ്‍സായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more