| Wednesday, 20th March 2024, 8:00 am

ആ ട്രേഡ് മാര്‍ക്ക് ഷോട്ട് പിന്നെ ആര് കളിക്കാനാ; ഇവന്‍ അച്ഛന്റെ മകന്‍ തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രേവിഡ് സമീപ കാലങ്ങളിലായി മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്. മിക്ക ടൂര്‍ണമെന്റ്കളിലും റണ്‍സ് നേടുന്ന സമിത് തന്റെ ക്രിക്കറ്റ് കരിയറില്‍ അതിവേഗമാണ് കുതിക്കുന്നത്.

കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഇലവനും, ലങ്കാഷെയറും തമ്മിലുള്ള ദ്വിദിന മത്സരത്തിലാണ് സമിത് ഇപ്പോള്‍ കളിക്കുന്നത്. കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നതിന് മുമ്പുള്ള പ്രീ-സീസണ്‍ ക്യാമ്പുകള്‍ക്കായി ബെംഗളൂരുവിലാണ് ടീം. ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബുകളായ ലങ്കാഷെയറിനും സസക്‌സിനുമെതിരായ മത്സരമാണ് ഉള്ളത്.

ലങ്കാ ഷെയറിന്റെ ലെഫ്റ്റ് ആം ബൗളര്‍ ഷോജ് ബോയ്ഡന്‍ എറിഞ്ഞ പന്തില്‍ സമിത് ഒരു ക്ലാസ് കട്ട് ഷോട്ട് കളിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം ആകുന്നത്. ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ ട്രേഡ് മാര്‍ക്ക് ഷോട്ടുകളില്‍ ഒന്നായിരുന്നു താരം കളിച്ചത്. കമന്റേറ്റര്‍ ഷോട്ടിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

45 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികള്‍ അടക്കം 25 റണ്‍സാണ് സമിത് മത്സരത്തില്‍ നിന്ന് നേടിയത്. നേരത്തെ നടന്ന കൂച്ച് ബെഹാര്‍ ട്രോഫിയില്‍ 8 മത്സരങ്ങളില്‍ നിന്ന് 36 ശരാശരിയില്‍ 362 റണ്‍സും സമിത് നേടിയിട്ടുണ്ട്. അദ്ദേഹം ഒരു ഓള്‍റൗണ്ടറും മീഡിയം പേസറും കൂടെയാണ്. U19 കൂച്ച് ബെഹാര്‍ ട്രോഫിയില്‍ 8 കളികളില്‍ നിന്ന് 16 വിക്കറ്റ് വീഴ്ത്തി.

കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കര്‍ണാടകയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും സമിത്തിന് കഴിഞ്ഞു.

അടുത്തിടെ ജിയോ സിനിമയുമായി നടത്തിയ ഒരു അഭിമുഖത്തില്‍ ദ്രാവിഡ് തന്റെ അനുഭവങ്ങള്‍ തന്റെ മകന്‍ സമിത്തിനെ കുറിച്ചും സംസാരിച്ചിരുന്നു. ഒരേസമയം ഒരു രക്ഷിതാവും പരിശീലകനും ആകാന്‍ ബുദ്ധിമുട്ടാണെന്നും അതുകൊണ്ടാണ് താന്‍ സമിത്തിനെ പരിശീലിപ്പിക്കാത്തതെന്നും ദ്രാവിഡ് പറഞ്ഞു.

Content Highlight: Samit Dravid Played Rahul Dravids Trade Mark Short

We use cookies to give you the best possible experience. Learn more