സോഷ്യല്‍ മീഡിയ വഴി രസകരമായ റീല്‍സും ചിത്രങ്ങളും പങ്കുവെച്ച് ശ്രദ്ധ നേടുന്ന താരമാണ് സമീറ റെഡ്ഡി. വിവാഹത്തിന് ശേഷം ശരീരത്തിന് വന്ന മാറ്റങ്ങളെ ചൂണ്ടിക്കാട്ടി ബോഡി ഷേമിംഗ് അടക്കം ഇവര്‍ നേരിടാറുണ്ട്.
വിവാഹം കഴിഞ്ഞ് മകന്‍ പിറന്ന ശേഷം വണ്ണം വച്ചതോടെ സമീറ വലിയ രീതിയിലാണ് വിമര്‍ശനങ്ങള്‍ നേരിട്ടത്.
ഇത് കഴിഞ്ഞ് മകള്‍ കൂടി ജനിച്ചപ്പോള്‍ വിമര്‍ശകര്‍ സമീറയെ വീണ്ടും ആക്രമിക്കാന്‍ തുടങ്ങി. എന്നാല്‍ വണ്ണം കൂടുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് വിമര്‍ശകര്‍ക്ക് സമീറ മറുപടി നല്‍കിയത്.
‘സീറോ സൈസ്’ കാത്തുസൂക്ഷിക്കാന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് താന്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും അതിനെക്കാള്‍ സന്തോഷം ഇപ്പോഴാണെന്നുമെല്ലാം സമീറ പരസ്യമായി തുറന്നടിച്ചു.
വിമര്‍ശനങ്ങളൊന്നും മൈന്‍ഡ് ചെയ്യാതെ സമീറ സൈബറിടത്തില്‍ സജീവമാണ്. ഇപ്പോഴിതാ പെട്രോള്‍ വില വര്‍ധനവിനെതിരെ സമീറ ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
100 മുതല്‍ 116 വരെയെത്തിയ പെട്രോള്‍ വില ജനങ്ങളെ വലയ്ക്കുന്നതിനിടയിലാണ് സമീറയുടെ വീഡിയോ. കുട്ടികള്‍ കളിക്കുന്ന ചെറിയ വണ്ടി ഇരുന്ന് ഒടിക്കുന്ന സമീറയെയാണ് വീഡിയോയില്‍ കാണുന്നത്.
View this post on Instagram
ഒരു ഇടവേളക്ക് ശേഷം വീണ്ടും രാജ്യത്തെ വിവിധ നഗരങ്ങളിലും സംസ്ഥാനത്തും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാവുകയാണ്. ലിറ്ററിന് 80-87 പൈസയാണ് ഉയര്‍ന്നത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.61 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 93.87 രൂപയുമായി മാറി.
കേരളത്തില്‍ പെട്രോളിന് 87 പൈസയുടെ വര്‍ധന. ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 114.14 രൂപയായി വില ഉയര്‍ന്നു. ഡീസലിന് 84 പൈസ കൂടി 101 രൂപയായി.
Content Highlight: sameera reedy’s new video on petrol price hike became viral