'കെ. എം. ഷാജിയുടെ കാര്യത്തിലെടുത്ത നിലപാട് കാരാട്ട് റസാക്കിന്റെ കാര്യത്തിലും': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ - വീഡിയോ
Kerala News
'കെ. എം. ഷാജിയുടെ കാര്യത്തിലെടുത്ത നിലപാട് കാരാട്ട് റസാക്കിന്റെ കാര്യത്തിലും': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ - വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th January 2019, 11:23 pm

കോഴിക്കോട്: കെ.എം. ഷാജിയുടെ കാര്യത്തിൽ എടുത്ത അതേ നിലപാട്​ തന്നെയാണ് കാരാട്ട്​ റസാക്കിന്റെ കാര്യത്തിലും തനിക്കുള്ളതെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. റസാക്കിന്റെ തെരഞ്ഞെടുപ്പ്​ അ​സാധുവാക്കിയ ഹൈകോടതി വിധിക്കെതിരെ സുപ്രിംകോടതിയിൽ നിന്ന്​ സ്റ്റേ ലഭിക്കാത്ത പക്ഷം അദ്ദേഹത്തെ അയോഗ്യനാക്കി തീരുമാനം പ്രഖ്യാപിക്കുമെന്ന്​ നിയമസഭാ സ്​പീക്കർ പി.ശ്രീരാമകൃഷ്​ണൻ വ്യക്തമാക്കുന്നു. മുൻപ് കെ.എം. ഷാജി സഭയിൽ വരുന്നത്​ തടഞ്ഞത്​ നിയമപരമായ ബാധ്യത പാലിക്കുവാൻ വേണ്ടി മാത്രമായിരുന്നെന്നും സ്പീക്കർ പറഞ്ഞു.

Also Read മിഠായിത്തെരുവ് അക്രമം; കോഴിക്കോട് കമ്മീഷണറെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

“കെ.എം. ഷാജിക്ക്​ സുപ്രീം കോടതിയെ സമീപിക്കുന്നതിന്​ ഹൈകോടതി ഒരു മാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്​. തെരഞ്ഞെടുപ്പ്​ റദ്ദാക്കിയ ഹൈകോടതി സുപ്രിംകോടതിയെ സമീപിക്കാൻ 15 ദിവസം സമയം അനുവദിച്ചിരുന്നു. എന്നാൽ ആ കാലയളവിനുള്ളിൽ സ്​റ്റേ സമ്പാദിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്​ ഷാജിയെ സഭയിൽ വരുന്നതിൽ നിന്ന്​ വിലക്കിയത്.” ശ്രീരാമകൃഷ്ണൻ പറയുന്നു. ഇതേ നടപടി തന്നെയാകും റസാക്കിന്റെ കാര്യത്തിലും സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read ആലപ്പാട്ടെ സമരം അവസാനിപ്പിക്കണമെന്ന് സർക്കാർ; സീ വാഷിങ് നിർത്തി വെക്കും

വ്യക്​തിഹത്യ നടത്തുന്ന രീതിയിലുള്ള പ്രചാരണം നടത്തിയെന്ന്​ പരാതിയിലാണ്​ കൊടുവള്ളി എം.എൽ.എ കാരാട്ട്​ റസാക്കി​​ന്റെ തെരഞ്ഞെടുപ്പ്​ ഹൈക്കോടതി റദ്ദാക്കിയത്​. മണ്ഡലത്തിലെ വോട്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റസാക്കിനെതിരെ നടപടിയെടുത്തത്.

കടപ്പാട്: മാധ്യമം ഓൺലൈൻ