| Friday, 24th May 2019, 11:19 am

ബി.ജെ.പി വക്താവ് സംബിത് പത്രയ്ക്ക് പുരിയില്‍ ദയനീയ തോല്‍വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുരി: ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര ഒഡീഷയിലെ പുരി ലോക്‌സഭാ മണ്ഡലത്തില്‍ തോറ്റു. സിറ്റിങ് എം.പി പിനാകി മിശ്രയോട് 11,700 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സംബിത് പത്ര തോറ്റത്.

ചാനല്‍ ചര്‍ച്ചകളിലടക്കം ബി.ജെ.പിയുടെ അക്രമണോത്സുക മുഖമായിരുന്ന സംബിത് പത്ര. 2012ല്‍ ദല്‍ഹിയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ബി.ജെ.പിയ്ക്ക് വേണ്ടി മത്സരിച്ച് തോറ്റയാളാണ് . 2014ല്‍ മോദി അധികാരത്തിലെത്തിയതോടെയാണ് ദേശീയ ചാനലുകളില്‍ സംബിത് പത്ര ബി.ജെ.പിയുടെ മുഖമായത്.

2014ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുചരിത മൊഹന്തിയെ വലിയ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് പിനാകി മിശ്ര ജയിച്ചിരുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ അശോക് സാഹു മൂന്നാം സ്ഥാനത്തായിരുന്നു.

എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ പ്രകാരം ബി.ജെ.പി 15നും 19നും ഇടയില്‍ സീറ്റുകള്‍ സംസ്ഥാനത്ത് നേടുമെന്നും ബി.ജെ.ഡി 2-6 സീറ്റുകളില്‍ ഒതുങ്ങുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ 12 സീറ്റുകളില്‍ ബി.ജെ.ഡി ജയിച്ചിട്ടുണ്ട്. ബി.ജെ.പി 8 സീറ്റുകളിലും ജയിച്ചു.

We use cookies to give you the best possible experience. Learn more