| Monday, 29th April 2019, 11:32 am

പുരിയിലെ സ്‌ട്രോങ് റൂമില്‍ നിന്നും ഇ.വി.എം കണ്‍ട്രോള്‍ യൂണിറ്റ് കാണാതായി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി സംപിത് പത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുരി: പുരിയിലെ സ്‌ട്രോങ് റൂമില്‍ നിന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കണ്‍ട്രോള്‍ യൂണിറ്റ് കാണാതായെന്ന് ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി സംപിത് പത്ര.

ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഒഡീഷയിലെ ഭരണകക്ഷിയായ ബി.ജെ.ഡി പ്രവര്‍ത്തിക്കുന്നതിന്റെ സൂചനയാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു സംപിത് പത്രയുടെ ആരോപണം.

‘ ജനാധിപത്യത്തെ തകര്‍ക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ബി.ജെ.ഡി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം വിഷമമുണ്ട്. സ്‌ട്രോങ് റൂമില്‍ നിന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കണ്‍ട്രോള്‍ യൂണിറ്റ് കാണാതാവുന്നതിനെക്കുറിച്ച് ഓര്‍ത്തുനോക്കൂ. ഇത്തരം ക്രമക്കേടുകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ശ്രദ്ധിക്കണം.’ എന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷനെ ടാഗ് ചെയ്തുകൊണ്ട് സംപിത് പത്ര ട്വീറ്റു ചെയ്തത്.

ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് ഔദ്യോഗികമായി പരാതി നല്‍കുമെന്നും പാത്ര പറഞ്ഞു.

ഒഡീഷയിലെ ബ്രഹ്മഗിരി നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 62ല്‍ ലെ ഇ.വി.എം കണ്‍ട്രോള്‍ യൂണിറ്റ് കാണാതായതായി ഒഡീഷ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സുരേന്ദ്രകുമാര്‍ സ്ഥിരീകരിച്ചതായി ഡെക്കാന്‍ ക്രോണിക്കില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണിതെന്നാണ് അദ്ദേഹം പറഞ്ഞത്.

We use cookies to give you the best possible experience. Learn more