പുരി: പുരിയിലെ സ്‌ട്രോങ് റൂമില്‍ നിന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കണ്‍ട്രോള്‍ യൂണിറ്റ് കാണാതായെന്ന് ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി സംപിത് പത്ര.
ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഒഡീഷയിലെ ഭരണകക്ഷിയായ ബി.ജെ.ഡി പ്രവര്‍ത്തിക്കുന്നതിന്റെ സൂചനയാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു സംപിത് പത്രയുടെ ആരോപണം.
‘ ജനാധിപത്യത്തെ തകര്‍ക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ബി.ജെ.ഡി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം വിഷമമുണ്ട്. സ്‌ട്രോങ് റൂമില്‍ നിന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കണ്‍ട്രോള്‍ യൂണിറ്റ് കാണാതാവുന്നതിനെക്കുറിച്ച് ഓര്‍ത്തുനോക്കൂ. ഇത്തരം ക്രമക്കേടുകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ശ്രദ്ധിക്കണം.’ എന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷനെ ടാഗ് ചെയ്തുകൊണ്ട് സംപിത് പത്ര ട്വീറ്റു ചെയ്തത്.