ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാല്‍ മസ്ജിദ് സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ സമാജ്‌വാദി പാര്‍ട്ടി എം.പി സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖിന്റെ അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി.
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാല്‍ മസ്ജിദ് സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ സമാജ്‌വാദി പാര്‍ട്ടി എം.പി സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖിന്റെ അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി.
ബര്‍ഖിന്റെ അറസ്റ്റ് തടഞ്ഞ കോടതി ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. അലഹബാദ് ഹൈക്കോടതി ജസ്റ്റിസുമാരായ രാജീവ് ഗുപ്ത, അസ്ഹര്‍ ഹുസൈന്‍ ഇദ്രിസി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖിന്റെ അഭിഭാഷകന്‍ ഇമ്രാന്‍ ഉള്ളലിന്റെയും അഡീഷണല്‍ സര്‍ക്കാര്‍ അഭിഭാഷകന്റെയും വാദം കേട്ടതിന് ശേഷമായിരുന്നു കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
നാല് പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷമുണ്ടാവാന്‍ പ്രകോപനം സൃഷ്ടിച്ചുവെന്നാരോപിച്ചാണ് സംഭാല്‍ പൊലീസ് എം.പിക്കെതിരെ കേസെടുത്തത്.
എം.പിക്കെതിരായ അന്വേഷണം തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും കോടതി എം.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഷാഹി മസ്ജിദ് സര്‍വേയ്ക്കിടെയുണ്ടായ അക്രമത്തില്‍ കേസെടുത്ത സമാജ്വാദി പാര്‍ട്ടിയുടെ സംഭാല്‍ എം.പി സിയാവുര്‍ റഹ്‌മാന്റെ പേരില്‍ പണം നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ സ്വത്ത് കണ്ടുകെട്ടുമെന്നടക്കം യു.പി പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (യു.പി.പി.സി.എല്‍) മുന്നറിയിപ്പ് നല്‍കിയിരുന്നു.
പിന്നാലെ അനധികൃത നിര്‍മാണം ആരോപിച്ച് സിയാവുര്‍ റഹ്‌മാന്റെ വീടിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയതിന് പിന്നാലെ വൈദ്യുതി മോഷ്ടിച്ചുവെന്നാരോപിച്ച് എം.പിക്ക് 1.91 കോടി രൂപ പിഴയും യോഗി സര്‍ക്കാര്‍ ചുമത്തിയിരുന്നു.
നവംബര്‍ 19ന് ഷാഹി ജുമാ മസ്ജിദിന്റെ സര്‍വേ നടത്താന്‍ പ്രാദേശിക കോടതി ഉത്തരവിട്ടിരുന്നു. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നേരത്തെ ഒരു ഹരിഹര്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ഹരജിക്കാര്‍ കോടതിയില്‍ അവകാശപ്പെടുകയും ഈ ഉത്തരവിനെത്തുടര്‍ന്ന് നവംബര്‍ 24ന് അക്രമം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു. കല്ലേറുണ്ടായ സംഭവങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെടുകയും പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlight: Sambhal Masjid conflict; Allahabad High Court stopped the arrest of M.P