തിരുവനന്തപുരം: സമ്പത്ത് കസ്റ്റഡിമരണക്കേസില്‍ പ്രതികളായ ഐ.പി.എസ് ഓഫീസര്‍ക്കുവേണ്ടി തങ്ങളെ സ്ഥലം മാറ്റിയെന്ന് സി.ബി.ഐ ഉദ്യോഗസ്ഥരുടെ മൊഴി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, കെ.കെ രാജന്‍ എന്നിവരുടേതാണ് മൊഴി.
സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് തെളിവുണ്ട്. ഇവരുടെ പങ്ക് വെളിവാക്കുന്ന തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഐ.പി.എസ് ഓഫീസര്‍മാരെ ഒഴിവാക്കാന്‍ ഹരിദത്തിനുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു.മൊഴിമാറ്റിയെഴുതാനും രേഖകള്‍ തിരുത്താനും ചിലര്‍ സമ്മര്‍ദ്ദം ചെലുത്തി. കഴിഞ്ഞ സെപ്റ്റംബറിനുശേഷം തങ്ങളെ അന്വേഷണവുമായി സഹകരിപ്പിച്ചില്ലെന്നും ഉദ്യോഗസ്ഥരുടെ മൊഴിയില്‍ പറയുന്നു.
തന്റെ ആത്മഹത്യക്ക് കാരണക്കാര്‍ ഉണ്ണികൃഷ്ണന്‍ നായരും രാജനുമാണെന്ന് എ.എസ്.പി ഹരിദത്തിന്റെ ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നു സമ്പത്തിന്റെ കസ്റ്റഡിമരണക്കേസുമായി ബന്ധപ്പെട്ട് തന്നെക്കൊണ്ട് ചെയ്യരുതാത്തതെല്ലാം ഇരുവരും ചെയ്യിച്ചെന്നായിരുന്നു ആല്‍മഹത്യാക്കുറിപ്പിലെ പരാമര്‍ശം. ഇതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ ഇവരെ സ്ഥലം മാറ്റിയിരുന്നു. ഉണ്ണികൃഷ്ണനോട് കോല്‍ക്കത്ത യൂണിറ്റിലും രാജനോട് ഗുവാഹത്തിയിലും അടിയന്തരമായി എത്തണമെന്നാണ് സിബിഐ ഡയറ്ക്ടര്‍ നിര്‍ദേശിച്ചത്.